അദ്ധ്യായം -1


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്സ്

വാതില്‍ ശബ്ദമുാക്കാതെ അടച്ചിട്ട് ബിന്‍സി സാവധാനം ബെഡ്ഡില്‍ വന്നിരുന്നു.
രഹസ്യക്കാര്യം ചെയ്യുന്നതുപോലുള്ള ആകാംഷയോടും വല്ലാത്തൊരു സന്തോഷത്തോടും കൂടിയാണ് അവള്‍ വലിയ ആല്‍ബമെടുത്ത് സാവധാനം തുറന്നത്.
ആദ്യപേജില്‍ തന്റെയും റോബിന്റെയും ഫോട്ടോ.
വികാരിയച്ചന്റെ മുമ്പില്‍ നിന്ന് മനസമ്മതം പറയുന്നു.
ക്രീം കളറുള്ള കുര്‍ത്തയും ഷാളുമാണ് റോബിന്റെ വേഷം. നേരില്‍ കാണുന്നതിനേക്കാള്‍ സുന്ദരനാണ് ഫോട്ടോയില്‍.
' എന്താടോ ഇങ്ങനെ നോക്കുന്നത്?
രുമുന്നുമണിക്കൂറല്ലേ ആയുള്ളൂ കിട്ട്... ?'
റോബിന്‍ ചോദിക്കുന്നതു പോലെ തോന്നി.
'എനിക്ക് നിന്നെ ഒന്നൂടെ കാണണമെന്ന് തോന്നീടാ..'
അവള്‍ ഫോട്ടോയിലേക്ക് മുഖം ചേര്‍ത്ത് മന്ത്രിച്ചു. പിന്നെ ആരെങ്കിലും കേട്ടോയെന്ന് ചുറ്റും തലതിരിച്ചു നോക്കി . ചുുകടിച്ച് തിരിച്ച് ഫോട്ടോയിലേക്ക് തിരിഞ്ഞു.
റോബിന്റെ പിന്നില്‍ അപ്പച്ചനും അമ്മച്ചിയും ചാള്‍സ് ചേട്ടനും ജോണിച്ചായന്റെ ഭാര്യ ഗ്രേയ്‌സിച്ചേച്ചിയും. കയ്യില്‍ മുത്ത മോളു് .
പൊട്ടിത്തെറിപോലത്തെ ശബ്ദത്തോടെ വാതില്‍ മലക്കെത്തുറന്നപ്പോള്‍ ബിന്‍സി ഞെട്ടിയെഴുന്നേറ്റു. ഫോട്ടോ കയ്യില്‍ നിന്നു താഴെ വീണു.
അനിയത്തി ഷീലയായിരുന്നു.
ഒത്തുകല്ല്യാണത്തിനു പള്ളിയില്‍ ഇട്ട ഡ്രസ്സ് അവളിപ്പൊഴും മാറ്റിയിട്ടില്ല.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ ചെത്തിനടക്കുകയാണവള്‍.
ഷീല വന്ന് ആല്‍ബമെടുത്തു.
' അതുശരി! മുറിയടച്ചിരുന്ന് പ്രാണപ്രിയനെ കാണുകയായിരുന്നു അല്ലേ? ഈ ബാവന്‍സ് സ്റ്റുഡിയോക്കാരെ സമ്മതിക്കണം . റിസപ്ഷന്‍ കഴിയുന്നതിനു മുമ്പേ ആല്‍ബം റെഡി.! ഇല്ലെങ്കില്‍ എന്റെ മോളെന്തു ചെയ്‌തേനേ; ഒന്നു കാണാന്‍?'
' ' എടീ നീയെന്നെ പേടിപ്പിച്ചുകളഞ്ഞല്ലോ? വാതിലിലൊന്നു മുട്ടീട്ടു വേ േവരാന്‍ ? സാമാന്യ മര്യാദ പോലുമില്ലേ നിനക്ക്. ? '
'പിന്നേയ് ... ഇതിനകത്ത് ഹണിമൂണല്ലാരുന്നോ! പോ ചേച്ചീ അവിടുന്ന്.
പേടിച്ചെങ്കില്‍ കണക്കായിപ്പോയി.'
ബിന്‍സിക്ക് പിന്നൊന്നും പറയാനില്ലായിരുന്നു.
'നിന്നെ നേരില്‍ കാണാനാണ് കൂടുതല്‍ ഭംഗി ...'
ഷീല കുസൃതിച്ചിരിയോടെ പറഞ്ഞു. '
റോസ് നിറമുള്ള സാരിയുടുത്ത് അള്‍ത്താരക്കു മുന്നില്‍ കപ്പോള്‍ കെട്ടിപ്പിടിച്ച് ഒരുമ്മതരാന്‍ തോന്നീതാ..'
പരഞ്ഞതും അവള്‍ ബിന്‍സിയെ ചുറ്റിപ്പിടിച്ച് കവിളില്‍ അമര്‍ത്തി ഒരുമ്മകൊടുത്തു.
ബിന്‍സി ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു അത്. '
എന്താടീ ഇത്? വട്ടുപിടിച്ചോ നിനക്ക്?'
ഷീലയെ അവള്‍ തള്ളിമാറ്റി.
'എനിക്ക് ഇത്രേം തോന്നിയെങ്കില്‍ തൊട്ടടുത്തു നിന്ന റോബിന്‍ചേട്ടന് എന്തൊക്കെ തോന്നിക്കാണും? കള്ളന്‍! കള്ളക്കണ്ണിട്ട് നോക്കുന്നതു ഒന്നു രുവട്ടം നോക്കുന്നതു ഞാന്‍ കതാ.. ചേച്ചീം നോക്കി..'
' നീ പോടീ..'
' കേട്ടോ ചേച്ചീ.. ചേട്ടനെ എനിക്കിഷ്ടായി. പൃഥ്വിരാജിനെപ്പോലെയു് . ..'
ഷീലയുടെ ഹീറോയാണ് പൃഥ്വിരാജ് .
ബിന്‍സിയുടെ മുഖത്ത് നാണം കലര്‍ന്നൊരു ചിരിയുായി.
'മുന്‍വശത്ത് ആരൊക്കെയുെടീ..... ഗസ്റ്റ് ഒക്കെ പോയോ?'
അവള്‍ സൗമ്യമായി ചോദിച്ചു.
'എല്ലാരും പോയി.... റാന്നീലെ ലൂക്കങ്കിളും ആന്റിയും ഇറങ്ങിയപ്പോഴാ ഞാനിങ്ങു വന്നത്. ജോണിച്ചായന്‍ നിന്നെ അന്വേഷിക്കുന്നുായിരുന്നു... '
ബിന്‍സിയും ഷീലയും സഹോദരങ്ങളാണെങ്കിലും കൂട്ടുകാരെപ്പോലെയാണ് . കോട്ടയത്ത് ഡിഗ്രി സെക്കന്റിയര്‍ സ്റ്റുഡന്റാണ് ഷീല. ചേച്ചിയുടെ മനസമ്മതത്തിനു ഹോസ്റ്റലില്‍ നിന്നു വന്നതാണവള്‍.
'ബിന്‍സീ, നിന്നെ എവിടെയൊക്കെ അന്വേഷിച്ചു. ..'
ഗ്രേയ്‌സ് വാതില്‍ക്കലെത്തി. അവരുടെ മൂത്ത ജേഷ്ഠന്‍ ജോണിന്റെ ഭാര്യയാണ് ഗ്രേയ്‌സ്. ചങ്ങനാശ്ശേരിയിലെ പുരാതന കുടുംബത്തിലെ അംഗമാണ് . ബിഷപ്പും പുരോഹിതരും കന്യാസ്ത്രീകളും അടക്കമുള്ള കുടുംബം. ആ പ്രൗഢിയും അഭിമാനവുമെല്ലാം വെളുത്തു തുടുത്ത ഗ്രേയ്‌സിന്റെ ഓരോ പ്രവൃത്തിയിലുമു്.
'ഞങ്ങളിറങ്ങുവാ. ഇനി അടുത്ത തിങ്കളാഴ്ച്ച കോട്ടയത്തേക്ക് നമുക്ക് ഒന്നിച്ചുപോകാം; ചരക്കെടുക്കാന്‍.'
ഗ്രേയ്‌സ് പറഞ്ഞു.
ബിന്‍സി അവരോടൊപ്പം പൂമുഖത്തേയ്ക്കു വന്നു.
'റോബിന്റെ ബന്ധുക്കള്‍ക്കെല്ലാം നിന്നെ വല്ല്യ ഇഷ്ടമായി . വലിയമലക്കാര് പാലായിലെ വലിയ തറവാട്ടുകാരാ. എന്റെ മമ്മീടെ വകേലെ ഒരു ബന്ധുകൂടിയാ.' ഗ്രേയ്‌സ് പറഞ്ഞു.
' നന്നായി ഞാനാലോചിക്കുകയായിരുന്നു ഗ്രേയ്‌സിനു വലിയമലക്കാരുമായി ഒരു ബന്ധവുമില്ലേന്ന്....'
പൂമുഖത്തു നില്‍ക്കുന്ന ജോണി പറഞ്ഞു. 'കാശുള്ള ആരെകാലും ഗ്രേയ്‌സിനു ബന്ധുക്കളാ..'
എല്ലാവരും ചിരിച്ചു.
അപ്പച്ചനും അമ്മച്ചിയും ചാള്‍സ് ചേട്ടനും അവിടെ ഉ്.
'കളിയാക്കാ. ഞങ്ങള് ബന്ധുബലം ഉള്ളവരാ . '
ഗ്രേയ്‌സ് പരിഭവിച്ചു.
അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ വാങ്ങിക്കൊ് കാറില്‍കയറി.

'നീയിങ്ങനെ എപ്പഴും അവളെ കളിയാക്കരുത് ജോണീ..'
ആവിയമ്മ പറഞ്ഞു.
'ഇതൊക്കെ ചുമ്മാതല്ലേ അമ്മേ...' ജോണി ചിരിച്ചു. '
അപ്പോള്‍ പറഞ്ഞതുപോലെ...സ്വര്‍ണം ജോസ്‌ക്കോയീന്ന്, ഡ്രസ് കല്യാണീന്ന്. ഞങ്ങളിറങ്ങിക്കോട്ടെ അപ്പച്ചാ...'
ജോണി അപ്പച്ചന്റെ നേരെ നോക്കി.
'ശരി മോനേ...ഇടയ്ക്ക് എന്തെങ്കിലും വിശേഷമുെങ്കില്‍ അറിയിക്കാം. '
പാപ്പച്ചന്‍ പറഞ്ഞു.
ആനക്കല്ലന്‍ പാപ്പച്ചന്റെയും ആനിയമ്മയുടെയും മക്കളാണത്. ജോണിയും ചാള്‍സും ബിന്‍സിയും ഷീലയും .

ജോണിക്ക് ചങ്ങനാശ്ശേരിയില്‍ ബിസിനസ്സാണ്. ചാള്‍സ് യു. കെ യിലാണ്. സഹോദരിയുടെ വിവാഹത്തിനായി വന്നതാണ്. ബിന്‍സിക്ക് കാക്കനാട് ഐ.ടി പാര്‍ക്കിലാണ് ജോലി.
'ചാള്‍സേ, നീ ചങ്ങനാശ്ശേരിക്കൊന്നു വാ. '
ജോണി മു് മടക്കിക്കുത്തി കാറിനടുത്തേക്കു ചെന്നിട്ടു തിരിഞ്ഞു നിന്നു.
'വരാം ചേട്ടാ...' ചാള്‍സ് പറഞ്ഞു.
ജോണി കാറില്‍ കയറി.
കാറില്‍ ഗ്രേയ്‌സിന്റെ മടിയിലിരിക്കുന്ന മുത്തിനെ കളിപ്പിക്കുകയായിരുന്നു ബിന്‍സി ..
'വരട്ടേടീ..'
ജോണി അവളെ നോക്കി.
അവള്‍ പുഞ്ചിരിച്ച് തലയിളക്കി.
'മുത്തു മോളേ ..റ്റാ ..റ്റാ...'
ബിന്‍സി മോളുടെ കവിളില്‍ തലോടിയിട്ട് കൈവീശി. ആ മൂന്നുവയസ്സുകാരി അമ്മയുടെ മടിയിലിരുന്ന തുള്ളിച്ചാടി കൈവീശി. പിന്നെ വെളിയിലേക്ക് തലനീട്ടി ബിന്‍സിക്ക് ഉമ്മ കൊടുത്തു.
ഫോര്‍ഡ് ഫിഗോ കാര്‍ സാവധാനം റോഡിലേക്കിറങ്ങി .
മുറ്റത്തിനരുകില്‍ കൂലയായി പഴുത്തുനില്‍ക്കുകയാണ് റംബുട്ടാന്‍.
ചാള്‍സ് ഒരെണ്ണം അടര്‍ത്തിയെടുത്തു തുറന്ന് വെളുത്തപഴം കടിച്ചു രുചിച്ചു.
'മോനേ നമുക്കു ബാക്കി കാര്യങ്ങള്‍ ഒന്നാലോചിക്കണം .'
അപ്പച്ചന്‍ ചാള്‍സിനോടു പറഞ്ഞു.
'ശരിയപ്പച്ചാ...
'സ്വര്‍ണ്ണവില നോക്കിനില്‍ക്കുമ്പോഴാ കേറുന്നത്. ബിന്‍സീടെ കാര്യം കഴിഞ്ഞിട്ടു വേണം നിന്റെ കല്ല്യാണം നടത്താന്‍ ...'
ആനിയമ്മ ചാള്‍സിനെ നോക്കി.
'ചേട്ടന്‍ വല്ല മദാമ്മേനേം കുവച്ചിാകും അമ്മേ..'
ഷീല അഭിപ്രായപ്പെട്ടു.
'നിനക്കിത്തിരി കുറുമ്പു കൂടുന്നു്...
ചാള്‍സ് അവളുടെ ചെവിക്ക് മൃദുവായി പിടിച്ചു. അവള്‍ വേദന അഭിനയിച്ചു ശബ്ദമുാക്കി.
നാട്ടിലില്ലാത്തതിന്റെ സ്‌നേഹം കൂടി ചാള്‍സ് സഹോദരങ്ങള്‍ക്ക് കൊടുത്തിരുന്നു.
ഒരു മിസ്ഡ് കാള്‍ വന്നപ്പോഴാണ് ബിന്‍സി മുറിയിലേക്കു വന്നത്. അവള്‍ പ്രതീക്ഷിച്ചതു തന്നെ. റോബിന്റെ നമ്പര്‍!
കള്ളന് സ്വരം കേള്‍ക്കാന്‍ ധൃതിയായി..
റിംഗ് തീര്‍ന്നു നിന്നതാണ്... ഇങ്ങോട്ടു വിളിക്കട്ടേ.
തന്നെക്കൊ് വിളിപ്പിച്ച് സുഖിക്കാ..
കുറച്ചുനേരം കാത്തിരുന്നിട്ടും വിളിവരാതെ വന്നപ്പോള്‍ അവള്‍ക്ക് ശബ്ദം കേള്‍ക്കാന്‍ കൊതിയായി.
റോബിനെ ഇനിയും കാത്തിരിപ്പിക്കണോ
പാവം തന്റെ കോള്‍ പ്രതീക്ഷിക്കുകയാവും.., അല്ലെങ്കില്‍ ആരെങ്കിലും അടുത്തുാകും. .. വിളിക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കിലോ..
ഒരു മിസ്ഡ് കോള്‍ കൊടുത്താലോ..?
താന്‍ പ്രതികരിച്ചുവെന്ന് അറിയിക്ക.േ.
അവള്‍ ഫോണിന് നേരെ കൈനീട്ടി, പെട്ടെന്ന് മണിയടിച്ചു.
ഉടനെ ഫോണെടുത്ത് കാതോട് ചേര്‍ത്തു.
'ഹലോ..' പതുക്കെ മന്ത്രിച്ചു
'ഹലോ .. ഞാന്‍ ജോര്‍ജ്ജാണ്, കിരണ്‍ ജോര്‍ജ്ജ്', ശബ്ദം പൂര്‍ണ്ണമാകുന്നതിന് മുന്‍പ് ബിന്‍സിയുടെ കാല്‍വിരലിലുായ തരിപ്പ് തലച്ചോറിലെത്തി...
'നിന്റെ മനസ്സമ്മതം കഴിഞ്ഞു...! അപ്പോള്‍ എനിക്ക് നീ നഷ്ടമായി..!!മ്..നീയില്ലാത്ത ലോകത്ത് ഞാന്‍ ജീവിക്കുകയില്ലെന്ന് അറിയില്ലേടീ...?
ശബ്ദം അവള്‍ കേട്ടില്ല...
വിളറി മരവിച്ചു പോയിരുന്നു...
(തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27