അദ്ധ്യായം-6


ഡെത്ത് കാള്‍സ്
Batton Boss

ഇരുമ്പു കമ്പി വീശിയ ജോണിയുടെ കൈ നിശ്ചലമായി.
കീരന്‍ ജോര്‍ജ് കത്തിമുന അയാളുടെ കവിളില്‍ മുട്ടിച്ചു.
ജോണിയുടെ അടുത്തു നില്‍ക്കുന്ന രാജനെ അയാള്‍ കു.
ജോര്‍ജ് തന്നെ കുത്തുമോയെന്ന് ജോണി ഭയപ്പെട്ടു.
കയ്യിലിരിക്കുന്ന കമ്പി കൊ് ആഞ്ഞൊരടി കൊടുത്താല്‍ അവന്റെ തല പിളര്‍ന്നുപോകും. പക്ഷേ അതിനുള്ളില്‍ അവന്‍ കത്തികുത്തി വലിച്ചാലോ
'അനങ്ങരുത് ! അനങ്ങിയാല്‍ ഞാന്‍ കുത്തിക്കീറും!' ജോര്‍ജിന്റെ നോട്ടം ജോണിയിലും രാജനിലും മാറിമാറി വീണിട്ട് ജോണിയില്‍ തറച്ചു.
'കമ്പി താഴെയിട് '.
ജോണിക്ക് അനുസരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
മൂന്നടി നീളവും രടി വ്യാസവുമുള്ള ആ കുഴല്‍ തീഴെ വീണ് പൊങ്ങിയിട്ട് കാറിനടിയിലേക്ക് ഉരുു.
ആ ഫ്‌ളോറില്‍ പത്തോളം കാറുകളുായിരുന്നു. സെക്യൂരിറ്റി പോലും ഇല്ലെന്ന് ജോര്‍ജ് മനസ്സിലാക്കി.
'അതിബുദ്ധിയൊന്നും കാണിക്കരുത് , ഞാന്‍ പോകുവാ എന്നെ തടയരുത് '.
അയാള്‍ ഡോര്‍ തുറന്നു പിടിച്ചുകൊ് കത്തി നീട്ടിപ്പിടിച്ച് അകത്തേക്ക് കയറാന്‍ ശ്രമിച്ചു.
കാറിനുള്ളിലായാല്‍ തനിക്ക് ഓടിച്ച് പോകാമെന്ന് ജോര്‍ജിനു ഉറപ്പായിരുന്നു.
അയാള്‍ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്.
ജേഷ്ഠന്റെ മുഖത്തുനിന്ന് കത്തിമുന മാറാന്‍ കാത്ത് ചാള്‍സ് പിന്നില്‍ നില്‍ക്കുന്നുായിരുന്നു.
കിട്ടിയ നൊടിയിടയ്ക്കുള്ളില്‍ അയാള്‍ ഇരുമ്പുകുഴല്‍ വീശി.
കീരന്‍ ജോര്‍ജ് കറങ്ങിത്തിരിഞ്ഞു നോക്കി.
ചാള്‍സിന്റെ അടുത്ത അടി അയാളുടെ ചുമലിലായിരുന്നു.
കത്തി വീശിക്കൊയാള്‍ ചീറി.
കയ്യില്‍ അടിയേറ്റ് കത്തി വഴുതിപ്പോയി
'ആനക്കല്ലന്മാരോട് കളിക്കുന്നോടാ നായീന്റെ മോനേ.....'
വീും അടി വീണത് കാല്‍മുട്ടിനാണ്.
ജോര്‍ജ് കാറിലും വെളിയിലുമായി വീണു.
അപ്പോഴേക്കും രാജന്‍ താഴെക്കിടന്ന കമ്പി കൈക്കലാക്കിയിരുന്നു.
അടികൊ് ജോര്‍ജ് പുളഞ്ഞുപോയി.
ജോണി അയാളെ തറയിലിട്ടു ചവിട്ടി.
സിമന്റു തറയിലില്‍ ചോര വീണു.
'ഈ കത്തിയാ അവനെന്റെ നേരെ ചുിയത് '.
ജോണി താഴെക്കിടന്ന കത്തിക്കുനേരെ കൈ നീട്ടി.
ചാള്‍സ് അതു തട്ടിമാറ്റി .
'വേ ചേട്ട....'
ജോര്‍ജ് തറയില്‍ കിടന്നു പുളഞ്ഞു.
രാജന്‍ അയാളുടെ കോളറില്‍ പിടിച്ചുയര്‍ത്തി കാറില്‍ ചാരി നിറുത്തി.
'ഞങ്ങളുടെ കുടുംബത്തില്‍ കയറിനെരങ്ങാമെന്നു കുതിയോടാ നീ.......?'
രാജന്‍ അവന്റെ കവിളില്‍ അമര്‍ത്തിപ്പിടിച്ചു.
ശ്വാസം കിട്ടാത്തതുപോലെ അയാള്‍ ഞരങ്ങി.
'നിന്നെ ശരിയാക്കിക്കളയും ഞങ്ങള്‍ .....നിന്നെക്കാള്‍ വലിയ ചെറ്റയാ ഞാന്‍.....' ജോണി കോപം കൊു വിറയ്ക്കുകയായിരുന്നു.
'ഇനി എന്റെ പെങ്ങളെ വിളിക്കുകയോ അവളെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അന്നു നിന്റെ അന്ത്യമായിരിക്കും.വെറുതെ പറയുകയല്ല , ചവിട്ടി നിന്നെ നാലായി മടക്കും '.ചാള്‍സ് പറഞ്ഞു.
ജോര്‍ജിനു മറുപടി പറയാന്‍ കഴിഞ്ഞില്ല.അയാളുടെ ശരീരം കുഴഞ്ഞു. കാറില്‍ ചാരിയതുകൊാണ് അയാള്‍ നിവര്‍ന്നു നിന്നത്.
'മനസിലായല്ലോ നിനക്ക് ഞങ്ങളെ .... ഇപ്പോ നിന്നെ കൊല്ലാതെ വിടുകയാ....പെങ്ങടെ വിവാഹമില്ലായിരുന്നെങ്കില്‍ നിന്നെ തട്ടിയ്ട്ട് ഞാന്‍ ജയിലില്‍ പോകുമായിരുന്നു '.
'കേട്ടല്ലോ .... ഇനിയൊരിക്കലും നമ്മള്‍ പമ്മില്‍ കാണരുത്...'
ചാള്‍സ് അയാളുടെ കരണത്ത് ഒരു തട്ടുകൂടികൊടുത്തു.അയാളുടെ പല്ലുകള്‍ക്കിടയിലൂടെ ചോര ഒഴുകി താടിയിലൂടെ ഒലിച്ചിറങ്ങി.
രാജന്‍ കോളറിലെ പിടുത്തം വിട്ടു.മുട്ടുകളിലല്‍ അടിയേറ്റതിനാല്‍ അയാള്‍ കാലുറപ്പിച്ചു നില്‍ക്കാന്‍ കഴിയാതെ വിറച്ചു. കാറില്‍ നിന്ന് ഊര്‍ന്ന് താഴെ വീണു വിറയ്ക്കുന്ന കീരന്‍ ജോര്‍ജിനെ ഉപേക്ഷിച്ച് അവര്‍പോയി.
വിന്‍സര്‍ കാസില്‍ ഹോട്ടലിന്റെ ബാറിലിരുന്ന് മദ്യം കഴിക്കുന്നതിനിടയില്‍ രാജന്‍ പറഞ്ഞു.
'ഇനിയവന്‍ ബിന്‍സിയുടെ പേരോര്‍ക്കാന്‍ തന്നെ ഭയപ്പെടും '.
'നമ്മള്‍ കൈകാര്യം ചെയ്തത് കൂടിപ്പോയെന്നാണെന്റെ സംശയം....' ചാള്‍സ് പറഞ്ഞു.
'ഒട്ടും കൂടിയില്ല, അവന്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയെന്നറിഞ്ഞപ്പോള്‍ എന്റെ സമനില തെറ്റിയതാ, അത്രക്കു ചങ്കൂറ്റമോ ? പന്നീടെ മോന്‍'
'അവന്‍ പോലീസില്‍ പരാതിപ്പെടുവോ ?'
'പോലീസിലോ എന്നാല്‍ അവന്റെ കഥ ഞാന്‍ കഴിക്കും പിടിക്കാന്‍ പറഞ്ഞാല്‍ കൊന്നിട്ടു വരുന്ന പോലാസുകാരാ നമ്മുടെ കൂടെയുള്ളത്, ആ കാര്യം ഞാനേറ്റു '.
ജോണി ഗ്ലാസ് ഒറ്റവലിക്കു കാലിയാക്കി കിറി തുടച്ചു.
വീട്ടിലെത്തി ജോണിയും ചാള്‍സും ഇവനെക്കൊ് ഇനിയൊരു കുഴപ്പവും ഉാവുകയില്ലെന്ന് അപ്പനെയും അമ്മയെയും അറിയിച്ചു.
'കര്‍ത്താവേ..... ഇപ്പോഴാ എനിക്കു സമാധാനമായത് !' അമ്മ നെഞ്ചത്തു കൈവെച്ചു.
'ഇങ്ങനെയൊരു കാര്യം പാലായില്‍ വലിയ വലക്കാരെല്ലാം അറിഞ്ഞാല്‍പിന്നെ അവരീ കല്ല്യാണം നടത്തുമോ ?' അപ്പച്ചന്‍ പറഞ്ഞു.
'അതിനു നമ്മുടെ മോള് തെറ്റൊന്നും ചെയ്തില്ലല്ലോ'
ആനിയമ്മ അഭിപ്രായപ്പെട്ടു.
'അതൊന്നും ആരും ഗൗനിക്കില്ലെടി.... ചീത്തപ്പേരുായാല്‍ പിന്നെ കുടുംബക്കാരും തറവാടികളും അടുക്കുകേല.. പാലായിലെ മെത്രാന്‍ അവരുടെ ബന്ധുവാ ....'
'എന്തായാലും അതു കഴിഞ്ഞു . ഇനിയവന്‍ നിവര്‍ന്നുനില്‍ക്കുകേലപ്പച്ചാ...' രാജന്‍ പറഞ്ഞു.
'അതുമതി '
അപ്പച്ചന്‍ ആശ്വാസത്തോടെ പറഞ്ഞു.
'നാണം കെട്ടിട്ടു പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമുാേആനിയമ്മേ ? രാജനെന്തെങ്കിലും കുടിക്കാനെടുക്ക് '.
ആ സംസാരമെല്ലാം ബിന്‍സിയും ഷീലയും മറഞ്ഞു നിന്നു കേള്‍ക്കുന്നുായിരുന്നു.
'ചേട്ടന്മാര് കീരനെ നന്നായി കൈകര്യം ചെയ്തിട്ടു് ചേച്ചീ... അവന്റെ അഹങ്കാരം തീര്‍ന്നുകാണും. കത്തി നീട്ടി ഒരു ഷോയല്ലായിരുന്നോ ?'
'ഇതോടെ തീര്‍ന്നാല്‍ മതിയായിരുന്നു...'ബിന്‍സി പറഞ്ഞു
'എന്താ ചേച്ചിക്കയാളെ പേടിയാണോ ?... പോകാന്‍ പറ തെമ്മാടി..!ഷീല പ
ഞ്ഞു.
പിറ്റേന്ന് രാജന്‍ തിരുവല്ലായില്‍ നിന്ന് ചെങ്ങന്നൂരിന് ബൈക്കില്‍ പോകുമ്പോഴാണ് മൊബൈലില്‍ കോള്‍ വന്നത്.
ബൈക്കു നിറുത്തി അറ്റന്റു ചെയ്തു.
'ഹലോ'
'മിസ്റ്റര്‍ രാജന്‍ ?'
'അതെ രാജനാണ്....'
'ഞാന്‍ ജോര്‍ജ് കീരന്‍ ജോര്‍ജ!!!.്
രാജന്റെ മനസ്സിലൊരു തീപ്പൊരി പാറി .
'നിനക്കന്താ വേത് നീയെവിടെയാ'
'ഞാന്‍ ഹോസ്പിറ്റലിലാ. മരിക്കാറായി കിടക്കുകയാ....നിങ്ങളെന്നെ തല്ലിച്ചതച്ചു കളഞ്ഞില്ലേ ?'
'എന്താടാ നിന്നെ കൊല്ലാതെ വിട്ടത് തെറ്റായിപ്പോയോ ? 'രാജന് ദേഷ്യം വന്നു
'ചാള്‍സിനും ജോണിക്കും എന്നോടു പ്രതികാരമുായതിനു കാരണമു് പക്ഷേ നീയെന്തിനാണ് എന്നെ കൈവെച്ചത് ?'
കീരന്റെ തണുത്ത ശബ്ദം.
'അതെന്റെ വീടാ.... ബിന്‍സി എന്റെ പെങ്ങളാ.... അവള്‍ക്കെന്തെങ്കിലും സംഭവിക്കാന്‍ ഞാനനുവതിക്കില്ല മനസ്സിലായോടാ . മേലാല്‍ നീ അവളുടെ കാര്യം ആലോചിക്കരുത് ആലോചിച്ചാല്‍ ആ തല ഞാനെടുക്കും.
രാജന്‍ കോള്‍ കട്ടു ചെയ്തു.'
അയാള്‍ വീും വീും വിളിക്കുമെന്നാ രാജന്‍ പ്രതീക്ഷിച്ചത്. പക്ഷേ അതുായില്ല.
ചരക്കെയുക്കാന്‍ പോകുന്ന ദിവസം ഉത്സാഹത്തിലായിരുന്നു ബിന്‍സി,
ഷീല അതു കു പിടിച്ചു.
'ചേച്ചി വല്യ സന്തോത്തിലാണല്ലോ , ഇന്നു ചേട്ടനെ ചേട്ടനെ കാണാനും സംസാരിക്കാനും പറ്റൂല്ലോ അല്ലേ ?'
'ഒന്നുപോടീ....' അവള്‍ സഹോദരിയുടെ കയ്യില്‍ നുള്ളി
'പോടീന്നൊന്നും പറയാ എന്നും അടക്കിപ്പിടിച്ച് ഫോണ്‍ ചെയ്യുന്നത് ഞാന്‍ കാണുന്നതല്ലേ ?'
'നീ കൂടുതല്‍ വിസ്തരിക്കാ് എനിക്ക് ചുരിദാറ് സെലക്ട് ചെയ്‌തേ..'
ഷീല ബിന്‍സിക്ക് ഒരു നീല ചുരിദാറ് സെലക്ട് ചെയ്തു. ---ക്കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഡ്രസ് തനിക്ക് നന്നായി ചേരുന്നുെന്ന് ബിന്‍സിക്കു ബോദ്ധ്യപ്പെട്ടു. ഈ ഡ്രസ്സില്‍ തന്നെ റോബിന്‍ ഇഷ്ടപ്പെടും.
സ്വര്‍ണ്ണം എടുക്കുന്നത് കോട്ടയത്ത് ജോസ്‌ക്കോയില്‍ നിന്നാണ് . അതുകഴിഞ്ഞ് ജൗളി കല്ല്യാണില്‍ നിന്നും
തിരുവല്ലയില്‍ നിന്നും ബിന്‍സിയും ഷീലയും പാപ്പച്ചനും ആനിയമ്മയും പുറപ്പെട്ടു. കാറോടിച്ചത് രാജനാണ്.
ചങ്ങനാശ്ശേരിയില്‍ നിന്ന് ജോണിയും ഗ്രെയ്‌സും മോളും കൂടി.
ചാള്‍സ് കോട്ടയത്ത് എത്തിക്കോളാമെന്നു പറഞ്ഞ് തലേന്നു എറണാകുളത്തിനു പോയതാണ്.യു.കെയില്‍ നിന്നുവരുന്ന ഒരു ഫ്രിനെ കാണാനു്.
കോട്ടയത്തടുക്കാറായപ്പോള്‍ വിന്‍സര്‍ കാസില്‍ ഹോട്ടലില്‍ നിന്നിറങ്ങുന്ന ഫോക്‌സ് വാഗണ്‍ കാര്‍ ക് ബിന്‍സി പറഞ്ഞു.
'ദേ ചാള്‍സ് ചേട്ടന്‍.....!'
അപ്പോഴേക്കും അവരുടെ കാര്‍ മുന്നോട്ടുപ്പോയിക്കഴിഞ്ഞിരുന്നു.
ബിന്‍സി പിന്നിലേക്കു നോക്കി.
ആ കാര്‍ എതിരെ തിരിഞ്ഞുപോയി..
'വേറെ ആരെങ്കിലുമായിരിക്കും മോളെ....' ആനിടയമ്മ പറഞ്ഞു .
എറണാകുളത്തു പോയ ചാള്‍സെങ്ങനെയാ ഇവിടെ വരുന്നത് ?.
ബിന്‍സി പിന്നെ ഒന്നും പറഞ്ഞില്ല.
ഷീലയ്ക്ക് ആ കാര്‍ കാണാത്തതുകൊ് അഭിപ്രായമൊന്നുമില്ലായിരുന്നു.
എന്നാല്‍ ഡ്രൈവു ചെയ്ത രാജന്‍ ആ കാര്‍ കിരുന്നു.
കാറോടിക്കുന്ന ചാള്‍സിനെയും അവന്റെ അടുത്തിരിക്കുന്ന സ്ത്രീയെയും.
ജ്വല്ലറിയുടെ പാര്‍ക്കിങ് ഗ്രൗില്‍ കാര്‍ നിന്നപ്പോള്‍ ബിന്‍സിയുടെ കണ്ണുകള്‍ പാലാക്കരെയാണ് തെരഞ്ഞത്.
അവളുടെ റോബിനെ....
'നമ്മളാ ആദ്യം വന്നത്...' ജോണി അപ്പച്ചനോട് പറഞ്ഞു.'നമുക്ക് അകത്തു പോയി വെയ്റ്റു ചെയ്യാം'.
അവര്‍ ജ്വല്ലറിയിലേക്കു ചെന്നു.
ഗ്രൗില്‍ രു കാറുകള്‍ വന്നു നിന്നു.
ഒന്നില്‍ നിന്ന് വലായമല ചാിയും സഹോദരിമാരും അളിയന്മാരും ഇറങ്ങി.
ഹോ സിറ്റിയിലായിരുന്നു റോബിന്‍ .
അയാള്‍ ഇറങ്ങി ചുറ്റും നോക്കി.അവിടെനില്‍ക്കുന്ന സ്ത്രീകളുടെ ഇടയില്‍ ബിന്‍സിയുാേ...
കസവു മുും സ്‌കൈബ്ലൂ ഷര്‍ട്ടുമാണ് റോബിന്റെ വേഷം .
'ഹലോ, മിസ്്്റ്റര്‍ റോബിന്‍ !'
മുന്നോട്ടു നടക്കാന്‍ തുടങ്ങിയ റോബിന്‍ തിരിഞ്ഞു നോക്കി.
വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നിവര്‍ന്നു നിന്നു കീരന്‍ ജോര്‍ജ് ഇരയെ കിട്ടിയതുപോലെ ചിരിച്ചു
(തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27