അദ്ധ്യായം-5


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

അദ്ധ്യായം-5

റോഡരികില്‍ കാറിലിരിക്കുകയായിരുന്നു ചാള്‍സും രാജനും ജോണിയും.
എതിര്‍വശത്തെ ബാറിലേക്കുള്ള ഡോര്‍ കടന്ന്് കീരന്‍ ജോര്‍ജ് മറഞ്ഞു.
കാറില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ ഫോണ്‍ വിളി വന്നത് .
'ഹലോ ചാള്‍സ്'.....
ഒരു സ്ത്രീ....
ശബ്ദം പരിചയമുള്ളതല്ല,
'ഹലോ....... ഹലോ........ ആരാണ് ?'
മറുപടിയുണ്ടായില്ല.
'ഹലോ....... 'അയാള്‍ വീണ്ടും വിളിച്ചപ്പോള്‍ കോള്‍ കട്ടായി.
'ആരാടാ ഈ നേരത്ത്്?' രാജന്‍ കാറില്‍ നിന്ന് ഇറങ്ങി ചോദിച്ചു.
'ങാ എനിക്കറിയില്ല ഒരുസ്ത്രീയാണ് '
'നിന്റെ സുഹൃത്തായിരിക്കും.'
'പരിചയമുളള ആളല്ല'
'പിന്നെ ആരാ?'
ചാള്‍സ് ആ നമ്പറിലേക്കു വിളിച്ചു......
റിങ് ചെയ്‌തെങ്കിലും അറ്റന്റു ചെയ്തില്ല........
വീണ്ടും ട്രൈ ചെയ്തപ്പോള്‍ ലൈന്‍ കിട്ടി.
'ഹലോ.....' അയാള്‍ വിളിച്ചു.
മറുപടിയുണ്ടായില്ല.
അയാള്‍ ദേഷ്യത്തോടെ ഫോണ്‍ കട്ട് ചെയ്തു.
'വാ.... നമ്മള്‍ അടുത്തുണ്ടെന്ന് പെട്ടെന്ന് അവന്‍ അറിയരുത്.......' കാറില്‍ നിന്നിറങ്ങുന്നതിനുമുമ്പ് ജോണി പറഞ്ഞു .
'ബാറില്‍ അവന്റെ കൂട്ടുകാരുണ്ടാകും' നമുക്കവനെ തനിച്ചാണ് വേണ്ടത്...
ജോണി ഭാര്യയുമായി ചങ്ങനാശ്ശേരിയിലെ വീട്ടില്‍ ചെന്നയുടനെയാണ് ചാള്‍സ് വിളിച്ചത്. വിവരം അറിഞ്ഞപ്പോള്‍ അയാള്‍ പുറപ്പെട്ടു.
ഇനിടെയങ്ങോട്ടാണ് രാത്രിയിലെന്ന് ഗ്രെയ്‌സ് ചോദിച്ചെങ്കിലും അയാള്‍ മറുപടി പറഞ്ഞില്ല. തന്റെ സഹോദരിയുടെ വിവാഹം മുടക്കാന്‍ ശ്രമിക്കുന്നെന്നറിഞ്ഞപ്പോള്‍ അയാളുടെ രക്തം തിളച്ചു.കൊട്ടേഷന്‍ സംഘത്തെ വിളിക്കണോയെന്നണയാള്‍ ആദ്യം ചോദിച്ചത്.
'അവന്റെ വീട്ടില്‍ ചെന്ന് തന്തേടെ മുന്നിലിട്ട് അടി കൊടുക്കണം'.
ചാള്‍സിനെ കണ്ടയുടനെ ജോണി പറഞ്ഞു.
'പിന്നെ അവന്‍ ആരെയും ഉപദ്രവിക്കരുത് '.
'ജോണിച്ചായന്‍ എടുത്തു ചാടരുത്' രാജന്‍ അനുനയിപ്പിച്ചു. 'അവന്‍ രാത്രി പ്രിന്‍സ് ബാറില്‍ വരാറുണ്ടെന്ന് ഞാന്‍ അന്വേഷിച്ചറിഞ്ഞു,നമുക്കവിടെ അവനെ കാത്തു നില്‍ക്കാം'.
അങ്ങനെയാണവര്‍ പ്രിന്‍സിനു മുന്നില്‍ വന്നത്.
ബാറിലേക്കു ചെല്ലുമ്പോള്‍ ചാള്‍സിന്റെ ചിന്തകളില്‍ തന്നെ വിളിച്ച സ്ത്രീയായിരുന്നു.
അതു റോങ് നമ്പറല്ല,തന്നെയാണ് അവള്‍ വിളിച്ചത്, അവള്‍ക്കു തന്റെ പേരറിയാം. ആരായിരിക്കുമത് ?
ബാറില്‍ സുഹൃത്ത് രവീന്ദ്രന് അഭിമുഖമായി കീരന്‍ ജോര്‍ജ് ഇരുന്നു.മുന്നിലിരുന്ന പൈന്റ് ബ്രാണ്ടിയില്‍ പകുതിയും അയാള്‍ തീര്‍ത്തിരുന്നു.ഒരു പെഗ്ഗ് ഒഴിച്ച് സോഡ ചേര്‍ത്ത് ജോര്‍ജിന്റെ മുന്നിലേക്കു നീക്കിവെച്ചുകൊണ്‍് രവീന്ദ്രന്‍ തിരക്കി,
'ബിന്‍സിയെ കണ്ടോ നീ ?'
ജോര്‍ജ് ഗ്ലാസ്സ് ഒറ്റവലിക്കു കാലിയാക്കി
'കണ്ടു എനിക്കവളുടെ നേരെ കത്തിയെടുക്കേണ്ടി വന്നെടാ, അതിനിടയില്‍ അവളുടെ അനുജത്തി വന്നു. അവിടെ എനിക്ക് തെറ്റു പറ്റി.ഇപ്പോള്‍ അവളുടെ വീട്ടുകാരെല്ലാം അറിഞ്ഞിട്ടുണ്ടാകും'.
കീരന്‍ സംഭവിച്ചതു ചുരുക്കി പറഞ്ഞു.
'ഞാന്‍ പറഞ്ഞില്ലേ അവളുടെ വീട്ടില്‍ പോകരുതെന്ന്്
'പക്ഷേ ബിന്‍സി മറ്റൊരാളുടേതാകുന്നതു ഞാന്‍ സഹിക്കില്ല.....'
'വിട്ടു കളെയെടാ വേറെ പെണ്ണുങ്ങളില്ലേ ഈ ലോകത്ത് ?'
'പക്ഷേ അവള്‍ ഒരു പ്രത്യേക ജനുസില്‍പെട്ടതാ..... എനിക്കവളെ വേണം.....'
അയാള്‍ വീണ്ടും കുപ്പിയില്‍ നിന്നും പകര്‍ത്തി കുടിച്ചു.
'ചിലപ്പോള്‍ അവളുടെ ചേട്ടന്മാര്‍ എന്റെ പിന്നാലെ വരും. പെങ്ങളുടെ കല്ല്യാണം മുടക്കാന്‍ ശ്രമിച്ചവരെ ആനക്കല്ലന്‍ പാപ്പച്ചന്റെ മക്കള്‍ വെറുതെ വിടുമെന്നു ഞാന്‍ കരുതുന്നില്ല'
അയാള്‍ എഴുന്നേറ്റ് ജനലിനടുത്ത് ചെന്ന് കര്‍ട്ടന്‍ മാറ്റി റോഡിലേക്കു നോക്കി.
റോഡില്‍ നിറുത്തിയിട്ടിരിക്കുന്ന കാറുകളില്‍ അയാളുടെ കണ്ണുകള്‍ പരതി. ചുവന്ന ഫോര്‍ഡ് ഫിഗോ കാറില്‍ കണ്ണുകള്‍ തടഞ്ഞു.
ബിന്‍സിയുടെ ജേഷ്ഠന്‍ ജോണിയുടെ കാര്‍
പെട്ടെന്നയാല്‍ തിരിഞ്ഞുനോക്കി കൗണ്ടറിനടുത്തു നില്‍ക്കുന്ന രാജനെ അയാള്‍ കണ്ടു.
തന്നെ നോക്കി നിന്ന അയാള്‍ പെട്ടെന്നു മുഖം തിരിക്കുകയായിരുന്നു. ചാള്‍സിന്റെ ഉറ്റ സുഹൃത്ത്
കീരന്‍ ജോര്‍ജ് ചുറ്റും നോക്കി .
ചാള്‍സിനെയും ജോണിയെയും കണ്ടില്ലെങ്കിലും അവര്‍ അടുത്തുണ്ടെന്ന് ജോര്‍ജിനു മനസ്സിലായി.
സീറ്റില്‍ രവീന്ദ്രനെ കാണുന്നില്ല.......
ജോര്‍ജ് വേഗം ബാറിലെ വെളിച്ചം കുറഞ്ഞ ഭാഗത്തേക്കുവന്നു നിരീക്ഷിച്ചു.
അവര്‍ തന്നെ ശ്രദ്ധിച്ചുകൊണ്ട് സമീപത്തുണ്ടെന്ന് അയാള്‍ക്കുറപ്പായി.
പിന്നില്‍നിന്ന് അടക്കിപ്പിടിച്ച് ശ്വാസം വിടുന്നതിന്റെ കുറുകല്‍ സ്വരം കേട്ട് അയാള്‍ ഞെട്ടിത്തിരിഞ്ഞു.
ഒരാള്‍ അവിടെ നിന്ന് സിഗററ്റു പുകയ്ക്കുന്നു......
മുഖം വ്യക്തമല്ല........ അയാളുടെ നെഞ്ചു പിടച്ചു.
വേഗം അയാള്‍ വെളിയിലേക്കുള്ള വാതിലിനുനേരെ കുതിച്ചു.
ഇതേ സമയം ടോയ്‌ലറ്റിലെത്തിയ രവീന്ദ്രന്റെ കഴുത്തിനു കുത്തിപ്പിടിച്ചിരിക്കുകയായിരുന്നു ജോണി.
'നീയും അവനും കൂടി ആനക്കല്ലന്‍ ഫാമിലിയിലെ പെണ്‍കുട്ടിയെ ഉപദ്രവിക്കും അല്ലേടാ ?'
മുഖമടച്ച് അടികിട്ടിയപ്പോള്‍ രവീന്ദ്രന്‍ മരവിച്ചുപോയി.
ഓര്‍ക്കാപ്പുറത്തായിരുന്നു.
'എന്താടാ അവന്‍ ചെയ്യാന്‍ പോകുന്നത് ? നീയും കൂടി ആലോചിച്ചിട്ടല്ലേ പ്ലാന്‍ ചെയ്യുന്നത് ?
ചോദ്യവും അടിയും ഒപ്പമായിരുന്നു.രവീന്ദ്രന്‍ മറിഞ്ഞു ക്ലോസറ്റിലേക്കു വീണു.
ജോണി അയാളുടെ തല പിടിച്ച് ക്ലോസറ്റില്‍ ഇടിച്ചു.
അത് ഉടഞ്ഞുപോയി.
രവീന്ദ്രന്റെ തല പൊട്ടി ചോര ചിതറി. ക്ലോസറ്റിലും തറയിലും ചോരത്തുള്ളികള്‍ ചിതറിവീണു.
'അയ്യോ എന്നെ കൊല്ലല്ലേ....'
അയാള്‍ നിലവിളിച്ചു.
'നിന്നെ കൊല്ലുന്നില്ല, പക്ഷേ അവനെ കൊല്ലും. എന്റെ പെങ്ങളെ തൊടാന്‍ എങ്ങനെ ധൈര്യം വന്നെടാ ?'
ജോണി വിറയ്ക്കുകയായിരുന്നു.
'ഇല്ല എനിക്കതുമായി ഒരു ബന്ധവുമില്ല....'
രവീന്ദ്രന്‍ നിലവിളിച്ചു.
അവനെ ഒരു മൂലയിലേക്കു തള്ളിയിട്ട് ജോണി പുറത്തേയ്ക്കിറങ്ങി.
ബാറിലെ ശബ്ദത്തിനിടയില്‍ ടോയ്‌ലറ്റില്‍ നടന്നത് ആരും കേട്ടില്ല.
ജോണിയുടെ കണ്ണുകള്‍ രാജനെ അന്വേഷിച്ചു. ഉടനെ ചാള്‍സ് അടുത്തേക്കുവന്നു പറഞ്ഞു.
'ചേട്ടാ അവന്‍ പോയി.നമ്മള്‍ അടുത്തുണ്ടെന്ന് മനസ്സിലായിട്ടുണ്ട്....'
ജോണി ചാള്‍സിന്റെ കൂടെ വെളിയിലെത്തി.
കീരന്റെ കാര്‍ കിടന്നിടം ശൂന്യം.
ചാള്‍സ് കീരന്‍ ജോര്‍ജിന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു.ആ നമ്പര്‍ അയാള്‍ ബിന്‍സിയുടെ ഫോണില്‍ നിന്നെടുത്തിട്ടുണ്ടായിരുന്നു.
'ഹലോ....'
മറുവശത്തു നിന്ന് ശബ്ദം കാറിന്റെ ഹോണടി അവന്‍ ഡ്രൈവു ചെയ്യുകയാണ്.
'കഴുവര്‍ട മോനേ, നീ രക്ഷപ്പെട്ടെന്ന് കരുതിയോ.....ശരിയാക്കും നിന്നെ ഞാന്‍.....
ചാള്‍സ് കൂടുതല്‍ പറയുന്നതിനു മുമ്പ് മറുവശത്ത് കട്ടു ചെയ്തു....
'അവനെ അങ്ങനെ വിടരുത് ' രാജന്‍ പറഞ്ഞു. 'നാളെ അവനെ നമുക്ക് കിട്ടും..'
പിറ്റേന്ന് രവീന്ദ്രന്റെ കോള്‍ കീരന്‍ ജോര്‍ജിനു കിട്ടി.
'എടാ , നീ എവിടെയായിരുന്നു എന്നെ ഉപേക്ഷിച്ചു മുങ്ങിക്കളഞ്ഞതെന്താ ?'
ഫോണ്‍ എടുത്ത ഉടനെ ജോര്‍ജ് ചോദിച്ചു
'നീ ജീവനോടെ ഉണ്ടോയെന്നറിയാനാ ഞാന്‍ വിളിച്ചത് , അറിയാമോ ഞാനിപ്പോള്‍ ഭാരത് ഹോസ്പിറ്റലിലാണ് '.
രവീന്ദ്രന്‍ നടന്നതുപറഞ്ഞു.
കീരന്‍ ജോര്‍ജ് ഹോസ്പിറ്റലിലെത്തി.
തലയില്‍ കെട്ടുമായി കിടക്കുകയാണ് രവീന്ദ്രന്‍, മുകത്തു ചോര കുറച്ചു കിടക്കുന്നു.
'എട്ടു സ്റ്റിച്ചുണ്ട് ' . അയാള്‍ പറഞ്ഞു. 'തല ക്ലോസറ്റിലിടിക്കുകയായിരുന്നു. എന്റെ തലയോടിനു പകരം അതാ ഉടഞ്ഞുപോയത് '.കുറച്ചു നേരത്തേക്ക് ബോധം പോയി. മുഖമാ ഇടിച്ചിരുന്നതെങ്കില്‍ കണ്ണു പോകുമായിരുന്നു. ബാത്ത്‌റൂമില്‍ തെന്നിവീണതാണെന്നാ ഡോക്ടറോടു പറഞ്ഞത്. അയാളാ സംഭവത്തിന്റെ ഭീതിയില്‍ അല്പനേരം മിണ്ടാതിരുന്നു. പിന്നെ താക്കീതു ചെയ്തു.
'നീ കരുതലോടെ ഇരിക്കണം എങ്ങോട്ടെങ്കിലും മാറിയാലും കുഴപ്പമില്ല. ഇനിയാ പെണ്ണിന്റെ പുറകെ പോകരുത്'്.
'പക്ഷേ എനിക്കവളെ വിട്ടു കളയാന്‍ മനസ്സു വരുന്നില്ല....'
'വെറുതെ അപകടം വിലയ്ക്കു വാങ്ങരുത്. അത്രയേ എനിക്കു പറയാനുള്ളു....
എന്നെ അവരു കൊല്ലുമെന്നാ കരുതിയത്. മരിക്കണോ നിനക്ക് ?'
ജോര്‍ജ് മിണ്ടിയില്ല
അയാള്‍ പോകാനായി ഹോസ്പിറ്റലിനടിയിലെ ഗ്രൗണ്ടില്‍ പാര്‍ക്കു ചെയ്ത കാറിനടുത്തെത്തി.
ഡോര്‍ തുറന്നപ്പോള്‍ പിന്നിലൊരനക്കം !
അയാള്‍ തിരിഞ്ഞത് നിവര്‍ത്തിയ കത്തിയോടെയായിരുന്നു....
അടിക്കാനായി ഇരുമ്പു കമ്പി വീശിയ ജോണിയുടെ മുഖത്തേക്കയാള്‍ കത്തി ചൂണ്ടി മുരണ്ടു.
'തൊടരുതെന്നെ പൂളിക്കളയും.....'

( തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27