കിരാതം
മാളവിക കൈപ്പാറേടന്‍
ഇന്ന് ഡിസംബര്‍ മുപ്പത് 2012
രണ്ടാഴ്ചകള്‍ക്കു മുമ്പായിരുന്നു അത്.
കുറേ കിരാതന്മാര്‍ ചേര്‍ന്ന്
അവളുടെ മാംസം പിച്ചിച്ചീന്തി രസിച്ചു.
അവളുടെ നിലവിളിക്ക്
എന്റെ തേങ്ങലിന്റെ വിങ്ങലായിരുന്നു .
അവളുടെ നിസ്സഹായാതോടെയുള്ള പിടച്ചിലിന്
എന്റെ വീര്‍പ്പുമുട്ടലിന്റെ ദൈന്യതയായിരുന്നു .
ഒടുവില്‍ ചിറകടിച്ചു ചിറകടിച്ച് ....
പിടഞ്ഞു പിടഞ്ഞ് .....
അവള്‍ യാത്രയായെന്നു വൈകിട്ട് ടിവിയില്‍ പറയുന്നത്
നിസ്സംഗമായി ഞാന്‍ കേട്ടു നിന്നു
പിന്നെ
ഞാന്‍ ഓടിപ്പോയി കണ്ണാടിയില്‍ നോക്കി .
എനിക്ക് അവളുടെ മുഖമായിരുന്നു.
അവള്‍ ഞാനായിരുന്നു.
രാത്രിയില്‍
എന്റെ മരണം മാധ്യമങ്ങള്‍ കൊണ്ടാടുന്നത് കണ്ടു കണ്ട്
ഞാന്‍ ഉറങ്ങിപ്പോയി .
|