പാര്‍വതി, ഈ യാത്രയിലെ കൂട്ടുകാരി


reporter

സുചിത്ര
മലയാള സിനിമയില്‍ കുളിരുപകര്‍ന്ന കാഴ്ചകളിലൊന്നായിരുന്നു ഓര്‍ഡിനറി എന്ന സിനിമ. ഒരു ഹൈറേഞ്ച് യാത്രയുടെ സുഖം പകര്‍ന്ന നല്ല ചലച്ചിത്രകാവ്യം. മലഞ്ചെരിവുകളില്‍ മഞ്ഞു പടരുന്ന കാഴ്ചകളില്‍ പെട്ടെന്നൊരു മുഖം തെളിയുന്നു. ഇത് കല്യാണിയല്ലേ....? അതെ. ആ കുറുമ്പിക്കുട്ടിയുടെ മുഖം പിന്നെയും തെളിയുന്നു. സ്‌ക്രീനില്‍ ഇപ്പോള്‍ മഞ്ഞു പെയ്യുകയാണ്. ഗവിയിലേ്ക്ക് ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ് ഓര്‍മകളുമായി യാത്ര തുടങ്ങുന്നു. സ്ത്രീകളുടെ സീറ്റില്‍ ഏറ്റവുമൊടുവില്‍ കാത്തിരിക്കുന്നു കല്യാണി. ഒന്ന് ഉറക്കെ വിളിച്ചു, പാര്‍വതീ...

പാര്‍വതി എന്ന ശ്രിത

ഗവിയുടെ മനോഹാരിത വെള്ളിത്തിരയിലെത്തിയപ്പോഴാണ് പലരും ആ ഭംഗി തിരിച്ചറിഞ്ഞത് .ഒപ്പം ഓര്‍ഡിനറിയില്‍ ഒരു പുതുമുഖത്തേയും സംവിധായകന്‍ മലയാളത്തിന് നല്‍കി.ശ്രിത ശിവദാസ് .കാലടി ശ്രീശങ്കര കോളേജിന്റെ സ്വന്തം പാര്‍വതിയായി വിലസിയ ശ്രിത ഇപ്പോള്‍ കേരളത്തിന്റെ സ്വന്തം ഗവി ഗേളാണ് .ഓര്‍ഡിനറി എന്ന ഒറ്റ ചിത്രത്തോടെ ശ്രിതയെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത് .പക്ഷെ ഇനിയും കല്യാണിയെ പോലെ തന്നെയുള്ള വേഷത്തില്‍ ഒതുങ്ങാന്‍ ശ്രിത തയ്യാറല്ല.പാര്‍വതിയില്‍ നിന്ന് ശ്രിതയിലേക്കുള്ള വരവ് ആഘോഷിക്കാന്‍ തന്നെയാണ് തീരുമാനം .

ഓര്‍ഡിനറി എന്ന ചിത്രം ഒരു ഭാഗ്യമാണ് ...

ആദ്യ ചിത്രം തന്നെ നല്ലൊരു ബാനറില്‍ കിട്ടുക എന്നതു സന്തോഷകരമാണ് .ചിത്രീകരണ സമയത്തു തന്നെ സിനിമ വിജയിക്കുമെന്നുറപ്പായിരുന്നു.എന്നാല്‍ ഇത്ര മികച്ച വിജയം സ്വന്തമാക്കുമെന്നു കരുതിയില്ല.ഏതായാലും ഒരു ഭാഗ്യ ചിത്രം തന്നെയാണ് ഓര്‍ഡിനറി.ഗവിയിലെ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരിയായ കല്യാണിയായി പ്രേക്ഷകര്‍ എന്നെ സ്വീകരിച്ചു.ഇപ്പോഴെന്നെ കല്യാണിയെന്നാണ് എല്ലാവരും വിളിക്കുന്നത് .

സിനിമയിലെത്തണമെന്ന ആഗ്രഹം ..

ചെറുപ്പത്തില്‍ പാട്ട് ,ഡാന്‍സ് ഒക്കെ പഠിച്ചവരാണ് കൂടുതല്‍ നായികമാരും . ആലുവ ഹോളിഗോസ്റ്റ് കോണ്‍വെന്റ് സ്‌കൂളിലായിരുന്നു പഠനം.
ഞാന്‍ സ്‌കൂളില്‍ ഡ്രാമ ചെയ്യാന്‍ സ്‌റ്റേജില്‍ കയറിയിട്ടുണ്ടെന്നല്ലാതെ അത്ര ആക്ടീവ് അല്ലായിരുന്നു.സ്‌റ്റേജിലെ ആ്ങ്കറിങ്ങ് എനിക്കിഷ്ടമാണ് .കൈരളി ചാനലില്‍ താരോത്സവം, ഡ്യൂ ഡ്രോപ്‌സ് തുടങ്ങിയ പരിപാടികളുടെ അവതാരകയായിരുന്നു. അത് കണ്ടിട്ടാണ് സംവിധായകന്‍ സുഗീതേട്ടന്‍ ഓര്‍ഡിനറിയിലേക്ക് വിളിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയാണ് പേര് മാറ്റിയത്. പാര്‍വതി എന്ന പേര് സാധാരണമായതിനാല്‍, അത്ര കോമണ്‍ അല്ലാത്ത ഒരു പേര് എന്ന നിലയിലാണ് ശ്രിതയിലേക്ക് മാറുന്നത്.

ലൊക്കേഷന്‍ വിശേഷങ്ങള്‍ ,...
കുട്ടിക്കാനത്തെ താമസം ജീവിതത്തില്‍ മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു.കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍, ആസിഫ് അലി, ആന്‍ അഗസ്റ്റിന്‍, ജിഷ്ണു, ഹേമന്ദ് എല്ലാവരും കൂടി സത്യത്തില്‍ നല്ല രസമായിരുന്നു.ചില ദിവസങ്ങളില്‍ ചാക്കോച്ചന്റെ ഭാര്യ പ്രിയച്ചേച്ചി ഗസ്റ്റ്ഹൗസില്‍ വരും. ആ ദിവസങ്ങളില്‍ ഞങ്ങള്‍ പാചക പരീക്ഷണങ്ങളുമായി ഗസ്റ്റ്ഹൗസിന്റെ അടുക്കള ഞങ്ങള്‍ കൈക്കലാക്കും.

രസകരമായി സംഭവങ്ങളെന്തെങ്കിലും ..

ബിജുവേട്ടന്റെ ബസ് െ്രെഡവിങ്ങ് നല്ല രസമായിരുന്നു.കൊക്കയും അപകടം നിറഞ്ഞ സ്ഥലവുമാണ് ഗവി.ബസ് ഓടിച്ച് പരിചയമില്ലത്തതിനാല്‍ ഒട്ടേറെ തമാശകള്‍ ആ യാത്രയിലുണ്ടായി .

സിനിമ റിലീസ് ചെയ്തപ്പോള്‍ ..

റിലീസ് ചെയ്ത ദിവസം സുഗീതേട്ടന്റെയും ഭാര്യയുടെയും ഒപ്പം എറണാകുളം സരിത തീയേറ്ററിലാണ് സിനിമയുടെ ആദ്യ ഷോ കണ്ടത്. ശരിക്കും ടെന്‍ഷനടിച്ചിരുന്നാണ് പടം കണ്ടുതീര്‍ത്തത്. നല്ല അഭിപ്രായം കേട്ടപ്പോള്‍ സന്തോഷമായി.

പുതിയ ഓഫറുകള്‍ ..

ഓര്‍ഡിനറിയില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ തന്നെ തമിഴില്‍ നിന്നടക്കം രണ്ട് മൂന്ന് ഓഫറുകള്‍ വന്നിരുന്നു. ആദ്യ സിനിമ പുറത്തിറങ്ങിയ ശേഷം മതി എന്നായിരുന്നു തീരുമാനം.ഓര്‍ഡിനറിയിലെ കഥാപാത്രത്തെ പോലെ ഓര്‍ത്തിരിക്കുന്ന സിനിമകളുടെ ഭാഗമാകണമെന്നാണ് ആഗ്രഹം.തമിഴില്‍ നിന്നും ഓഫര്‍ വന്നു.നല്ല ബാനറില്‍ മതി അടുത്ത ചിത്രവും എന്നാണ് കരുതുന്നത് .മലയാളത്തിലും ചില പ്രൊജക്ടുകള്‍ വന്നിട്ടുണ്ട് .

മലയാളത്തിലെ പ്രിയ താരങ്ങള്‍ ..

നടിമാരില്‍ ഏറ്റവും ഇഷ്ടം ശോഭനയേയും മഞ്ചു വാര്യരേയുമാണ് .നടന്മാരില്‍ എല്ലാവരേയും ഇഷ്ടമാണ് .പ്രണയം കണ്ടപ്പോള്‍ ലാലേട്ടനേയും പ്രാഞ്ചിയേട്ടന്‍ കണ്ട ശേഷം മമ്മൂട്ടിയേയും ഇഷ്ടപ്പെടുന്ന രീതിയാണ് എന്റേത് .മനസ്സില്‍ തങ്ങി നില്‍ക്കുന്ന നല്ല കഥാപാത്രങ്ങളെ കാണുമ്പോള്‍ അവരോട് ഏറെ ആരാധന തോന്നും.

വീട്ടു വിശേഷങ്ങള്‍ ..

വീട്ടുകാരുടെ പിന്തുണ ഏറെ സഹായിച്ചു.ഷം. അച്ഛന്‍ ശിവദാസ് ഫാക്ടില്‍ ജോലിചെയ്യുന്നു. അമ്മ ഉമ. അനിയന്‍ വിഘ്‌നേഷ് ബിടെക്കിന് പഠിക്കുന്നു. ഞാന്‍ കാലടി ശ്രീശങ്കര കോളേജില്‍നിന്ന് മൈക്രോ ബയോളജിയില്‍ ഡിഗ്രി പൂര്‍ത്തിയാക്കി. സിനിമക്കൊപ്പം പഠിത്തവും തുടരണമെന്നാണ് ആഗ്രഹം.പി ജിയ്ക്ക് ഈ വര്‍ഷം തന്നെ ചേരണമെന്നുണ്ട് .

PREVIOUS STORY