സര്‍പ്രൈസ് സംവിധായിക


reporter

പറഞ്ഞു കേട്ടതില്‍ നിന്നൊക്കെ എത്രയോ സുന്ദരിയാണ് അഞ്ജലി... ഇതുപോലൊരു സംവിധായിക മലയാളത്തിന് ആദ്യമാണ്, സംശയമില്ല. വിശേഷങ്ങള്‍ ഏറെ പറയാനുണ്ട് അഞ്ജലിക്ക്. കൈയില്‍ നിന്നു ചിതറിവീണ മഞ്ചാടിക്കുരുക്കള്‍പോലെ, തുടക്കവുമൊടുക്കവുമില്ലാതെ ഇതാ പറഞ്ഞു തുടങ്ങുന്നു അഞ്ജലി...
കേരള കഫേ, മഞ്ചാടിക്കുരു... ഈ സംവിധായികയുടെ പേരിനൊപ്പം ചേര്‍ക്കാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട്. മഞ്ചാടിക്കുരുവിന് 2008 ല്‍ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രെസി പുരസ്‌കാരം. ഹസന്‍കുട്ടി പുരസ്‌കാരം... അങ്ങനെയങ്ങനെ കുറേ നേട്ടങ്ങള്‍ .


മലയാള സിനിമയ്ക്ക് പുതിയൊരു സംവിധായിക. നല്ല തുടക്കം അല്ലേ...?

ആദ്യം സംവിധാനം ചെയ്യുന്ന സിനിമ മലയാളത്തിലാകണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് മഞ്ചാടിക്കുരു എന്ന ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്. കുട്ടിക്കാലത്തെ ഓര്‍മകളാണ് ഗൃഹാതുരത ഉണര്‍ത്തുന്ന ഇങ്ങനെയൊരു വിഷയം തെരഞ്ഞെടുക്കാന്‍ കാരണം. ദുബായിലായിരുന്നു എന്റെ ബാല്യം. വെക്കേഷനു മാത്രമാണ് നാട്ടിലെത്തിയത്. ബാല്യകാല സ്മരണകള്‍ എന്നും മനസിലൊരു നൊസ്റ്റാള്‍ജിയ്ക്ക് ഫ്രെയ്മുണ്ടാക്കി.


പ്രേക്ഷകരുടെ പ്രതികരണം .....

നല്ല അഭിപ്രായം. വിദേശത്തുള്ളവരായിരുന്നു അഭിപ്രായം പറഞ്ഞവരിലേറെയും. ഗൃഹാതുരത്വമാണ് ആ ചിത്രത്തിന്റെ പ്രമേയത്തിന് അടിസ്ഥാനം.


തമിഴിലൊരു മഞ്ചാടിക്കുരു (പേര് തീരുമാനിച്ചിട്ടില്ല)

തമിഴ് സംവിധായകന്‍ ചേരന്‍ മഞ്ചാടിക്കുരു തമിഴിലേക്ക് മൊഴിമാറ്റം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.


ഉസ്താദ് ഹോട്ടല്‍ സൂപ്പര്‍ ഹിറ്റായി. വിജയിച്ചു? . ഇനി...?


അന്‍വര്‍ റഷീദിനെ 'കേരള കഫേ' ചെയ്യുന്ന സമയത്താണ് പരിചയപ്പെട്ടത്. ഉസ്താദ് ഹോട്ടലിന്റെ കഥ എഴുതുമ്പോള്‍ത്തന്നെ ഒരു ടീം വര്‍ക്കിന്റെ റിസല്‍റ്റ് തിരിച്ചറിഞ്ഞു. ഉസ്താദ് ഹോട്ടലിലും അതു റിഫല്‍ക്റ്റ് ചെയ്തു. സിനിമ വിജയിച്ചു.

സ്ത്രീകളെ മലയാളം സിനിമ മാറ്റി നിര്‍ത്തുന്നുണ്ടോ...?

സ്ത്രീ ,പുരുഷന്‍ എന്ന വേര്‍തിരിവ് സിനിമ മേഖലയില്‍ ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല. എനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. ആത്മാര്‍ത്ഥതയാണ് പ്രധാനം. ഒരു സ്ത്രീയാണ് സിനിമ സംവിധാനം ചെയ്യുന്നത് എന്ന രീതിയിലൊരു നോട്ടം എന്റേയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതൊരു ക്രെഡിറ്റല്ലേ... ?

കേരളത്തില്‍ നിന്നാണോ തുടക്കം..?

അല്ല. ദുബായിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കോഴിക്കോടാണ് ജന്മദേശമെന്നു പറയാം. പ്രൊവിഡന്‍സ് കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ഡിഗ്രി എടുത്തു. കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസില്‍ പി ജി ചെയ്തത് പൂനെയിലാണ്. അതിനു ശേഷം ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഫിലിം സ്‌കൂളില്‍ നിന്ന് സംവിധാനവും പഠിച്ചു.

അഞ്ജലിയുടെ പുതിയ സിനിമ

നഗരം പശ്ചാത്തലമാക്കിയുള്ള റൊമാന്റിക് കോമഡി ചിത്രത്തിനുള്ള തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. കുടുംബം നോക്കണം. അതിനിടെയാണ് സിനിമ. ഭര്‍ത്താവ് വിനോദ് മോനോന്‍ ബിസിനസ് തിരക്കുകള്‍ക്കിടെ അഞ്ജലിയുടെ കൂടെയുണ്ട് ഓരോ നിര്‍ണായക നിമിഷങ്ങളിലും. മകന്‍ മാധവിന് എട്ടു മാസമേ ആയിട്ടുള്ളൂ.... മലയാള സിനിമയ്ക്കു മാത്രമല്ല, കുടുംബത്തിനും സര്‍െ്രെപസാണ് ഇതുപോലൊരു വീട്ടമ്മ...

PREVIOUS STORY