ഫാഷനബിള്‍ മല്ലിക


suchithra

സിനിമയ്ക്കു കാലം ചാര്‍ത്തിയ തിരശീലകളില്‍ എന്നും നിറം ചാര്‍ത്തിയ യംഗ്ജനറേഷനായിരുന്നു. നായികാ സങ്കല്‍പ്പങ്ങളില്‍ അതു പ്രകടമായി. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെ അങ്ങനെ വെള്ളിത്തിരയ്ക്കു കിട്ടിയ നായികമാരിലൊരാളാണ് റീജ. മല്ലിക എന്നു പറഞ്ഞാലേ പെട്ടന്നു മനസിലാകൂ. മലയാളത്തേക്കാള്‍ തമിഴ്‌നാട്ടുകാരാണ് മല്ലിക എന്ന നായികയെ ആദ്യം അംഗീകരിച്ചത്. ബ്യാരി എന്ന സിനിമയുള്‍പ്പെടെ അഭിനയപ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളുണ്ട് മല്ലികയുടെ പ്രൊഫൈലിനൊപ്പം എഴുതിച്ചേര്‍ക്കാന്‍. മലയാളത്തിലും തമിഴിലും അഭിനയിക്കുന്ന റീജയെന്ന മല്ലിക സഞ്ചരിക്കുകയാണ് സ്വന്തം സിനിമാ ജീവിതത്തിലൂടെ.

പുതിയ ചിത്രം ബ്യാരിയായിരുന്നു. മല്ലിക ഗ്ലാമറസായി അഭിനയിച്ചു തുടങ്ങി അല്ലേ....?ബ്യാരി വളരെ അവിചാരിതമായി ചെയ്ത ചിത്രമാണ് .തിരിച്ചുവരവ് ഇതിലൂടെയായിരുന്നു. ലിപിയില്ലാത്ത ഭാഷ. ബ്യാരി ഭാഷയിലെ ആദ്യ ചിത്രത്തിലെ നായികയായി അറിയപ്പെടുക എന്ന സന്തോഷമാണ് ഈ ചിത്രം ചെയ്യാന്‍ കാരണം.13 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ ദുരിത ജീവിതമാണ് കഥ.ഇതിനിടയില്‍ വിവാഹവും രണ്ടു കുട്ടികളുടെ അമ്മയാകുകയും ചെയ്ത പെണ്‍കുട്ടിയെ ഭര്‍ത്താവ് ഉപേക്ഷിക്കുന്നതാണ് കാരണം.അച്ഛന്‍ മൂലമാണ് ഉപേക്ഷിച്ചത് .പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ച് ഒരു ദിവസമെങ്കിലും ഒപ്പം ജീവിച്ചാല്‍ മാത്രമേ ആദ്യ ഭര്‍ത്താവിനൊപ്പം ജീവിക്കാനാകൂ.ഈ ദുരിതത്തിനെതിരെ പ്രതികരിക്കുന്ന പെണ്‍കുട്ടിയാണ് ഇതിലെ നാദിറ എന്ന കഥാപാത്രം.

സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ പകുതി വസ്ത്രമില്ലാത്ത ഒരു സീന്‍ ഉള്ള കാര്യം അറിയിച്ചിരുന്നില്ല.സിനിമയിലെ അവസാന സീന്‍ ഇത്തരത്തില്‍ ഉണ്ടെന്ന് ആദ്യം പറയാതിരുന്നതിനാല്‍ തന്നെ പിന്നീട് ഷൂട്ടിങ്ങ് ടൈമില്‍ ഞാന്‍ തയ്യാറായതുമില്ല.ആ സീന്‍ അഭിനയിച്ചെങ്കില്‍ അവാര്‍ഡ് കിട്ടിയേനെ എന്നു പറയുന്നവരുണ്ട് .പക്ഷെ അതില്‍ എനിയ്ക്ക് കുറ്റബോധമില്ല. വിദ്യാബാലനുമായിട്ടുള്ള മത്സരത്തില്‍ രണ്ട് വോട്ടിനാണ് അവാര്‍ഡ് മാറിയതെന്നും കേട്ടു. സത്യത്തില്‍ അതു തന്നെ ഒരു അംഗീകാരമായിട്ടാണ് കാണുന്നത് .

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടൂരിന്റെ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മല്ലിക കഴിഞ്ഞ വര്‍ഷം ദേശീയ അവാര്‍ഡിനായി വിദ്യാബാലനോട് ഇഞ്ചോടിഞ്ച് പോരാടി.പിന്നീട് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹത നേടുകയും ചെയ്തു.

ഇടവേളയ്ക്ക് ശേഷം ബ്യാരി മുതല്‍ ഒഴിമുറി വരെ മികച്ച ഓഫറുകളാണ് റീജ എന്ന മല്ലികയെ തേടിയെത്തുന്നത് .ഒഴിമുറി എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്...മധുപാല്‍ സാര്‍ ഒരുക്കുന്ന ഒഴിമുറി കരിയറിലെ ഒരു നിര്‍ണ്ണായക ചിത്രമായിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ.പ്രായ വ്യത്യാസമുള്ള റോളുകള്‍ ചെയ്യുന്നത് ഇതാദ്യമല്ല.പക്ഷെ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ നാല് ഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രമാണിത് .ലാലിനോടൊപ്പം ജീവിക്കുന്ന മീനാക്ഷി എന്ന കഥാപാത്രം.21 വയസ്സിലും 55 വയസ്സിലും വ്യത്യസ്ത ഗെറ്റപ്പോടെ ചെയ്യുന്ന ഈ റോള്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പുണ്ട് .നല്ലൊരു അവസരമായിട്ടാണ് ഒഴിമുറിയിലെ കഥാപാത്രത്തെ വിലയിരുത്തുന്നത് .അടൂരിന്റെ സിനിമകളുമായി പുതിയ ചിത്രങ്ങളെ താരതമ്യം ചെയ്യാറുണ്ടോ..?അഭിനേതാക്കളെ വേണമെന്ന് പത്രത്തില്‍ പരസ്യം കണ്ട് അമ്മ യാണ് അപേക്ഷ അയച്ചത്. അന്നൊന്നും സിനിമയിലൊട്ടും താത്പര്യമില്ലായിരുന്നു. പക്ഷേ, വിളിവന്നപ്പോള്‍ ഞാന്‍ ഞെട്ടി. മൂവായിരം പേരുടെ അപേക്ഷയില്‍ നിന്ന് 300 പേരെ തെരഞ്ഞെടുത്തു.അവരുടെ കൂട്ടത്തില്‍ നിന്ന് എന്നേയും.അടൂര്‍ സാറിന്റെ ചിത്രത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് അഭിനയിച്ചത് .ചെറിയ പ്രായമായതിനാല്‍ പേടി തോന്നിയില്ല.

സകലകലാവല്ലഭയാണെന്നു കേട്ടിട്ടുണ്ട്. ശരിയാണോ...?

പാ്ട്ട് ,ഡാന്‍സ് ,വീണ.വയലിന്‍ ,ചെണ്ട അങ്ങനെ എല്ലാത്തിലും താല്‍പര്യമുണ്ട് . കരാട്ടെയിലും ഒരു കൈ നോക്കി .കുറച്ചു നാള്‍ മാത്രം പഠിച്ച് പിന്നെ അവസാനിപ്പിക്കും.അഭിനയം പക്ഷെ ഇപ്പോള്‍ വളരെ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത് .വീട്ടിലും ഒരുപാട് പിന്തുണ കിട്ടുന്നുണ്ട് .ചേച്ചിയ്ക്ക് അഭിനയം വളരെ ഇഷ്ടമായിരുന്നു.പക്ഷെ കുറച്ച് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് അവസാനിപ്പിച്ചു.നിറത്തിലും ജോക്കറിലും ഒക്കെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് .അച്ഛനും അമ്മയ്ക്കും വളരെ ഇഷ്ടമാണ് ഈ ഫീല്‍ഡ് .ഓട്ടോഗ്രാഫ് മല്ലികയ്ക്കു നല്ലൊരു ബ്രേക്കായി. സ്വന്തം അഭിനയ ശേഷിയെ സ്വയം എങ്ങനെ വിലയിരുത്തുന്നു...?നിഴല്‍ക്കുത്ത് കണ്ട ശേഷമാണ് ചേരന്റെ 'ഓട്ടോഗ്രാഫി'ലേക്ക് വിളിക്കുന്നത്. ഇത് വലിയൊരു ബ്രേക്ക് ആയി. മികച്ച സപ്പോര്‍ട്ടിങ് താരത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് കിട്ടി. അതോടെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഓട്ടോഗ്രാഫിലെത്തുമ്പോള്‍ ഒമ്പതാം ക്ലാസിലാണ് ഞാന്‍. തിരുപ്പാച്ചി, മഹാനടികന്‍, ഗുണ്ടക്ക മണ്ടക്ക, കാക്കി തുടങ്ങിയ ചിത്രങ്ങള്‍. ഓട്ടോഗ്രാഫിന്റെ കന്നട പതിപ്പടക്കം തമിഴിലും കന്നടയിലും തെലുങ്കിലുമായി 13 ചിത്രങ്ങള്‍. പക്ഷേ മിക്കതിലും അനിയത്തി വേഷമായതിനാല്‍ മടുപ്പായി.അതിനാല്‍

വിജയ്കാന്ത്, അര്‍ജുന്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള സിനിമകള്‍ക്ക് 'നോ' പറഞ്ഞു.തന്റെ മാനേജര്‍ ആണെങ്കില്‍ പറഞ്ഞതെല്ലാം ഞാന്‍ ശരിയെന്നു കരുതി .പക്ഷെ ഒരുപാട് അവസരങ്ങള്‍ ഇതുമൂലം നഷ്ടപ്പെട്ടു .ഇതിനിടയിലാണ് അച്ഛന്റെ മരണം.പിന്നീട് മൂന്നു വര്‍ഷം സിനിമയില്‍ അഭിനയിച്ചില്ല.നല്ല വേഷങ്ങള്‍ കിട്ടുന്നില്ല എന്ന പരാതിയുണ്ടോ...?

പ്രിയപ്പെട്ട നാട്ടുകാരെ, കൊരട്ടിപ്പട്ടണം, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളിലൂടെയാണ് എന്റെ തിരിച്ചുവരവ്. സത്യന്‍ സാറിന്റെ (സത്യന്‍ അന്തിക്കാട്) 'സ്‌നേഹവീട്ടി'ലും നല്ല വേഷം 'കിട്ടി. 'നമ്പര്‍ 66 മധുരബസ്സാ'ണ് ഈയിടെ പൂര്‍ത്തിയായ സിനിമ. പി.എന്‍. മേനോന്‍ സാറിന്റെ 'നേര്‍ക്കുനേര്‍' എന്ന ചിത്രത്തിലും നേരത്തേ അഭിനയിച്ചു.ഇപ്പോള്‍ ഒഴിമുറി പൂര്‍ത്തിയാക്കി.

അഭിനയിച്ചു തുടങ്ങിയപ്പോള്‍ പഠനം ഉപേക്ഷിച്ചോ...?

ബി എ ലിറ്ററേച്ചര്‍ ഫൈനലിയറായിരുന്നു. മുഴുവനാക്കിയിട്ടില്ല. ലാസ്റ്റ് ഇയര്‍ പരീക്ഷ ഷൂട്ടിങ്ങ് മൂലം എഴുതാനായില്ല. ഡിഗ്രി മുഴുവനാക്കിയിട്ട് ഫാഷന്‍ ഡിസൈനിങ്ങ് ചെയ്യാനാണ് താല്‍പര്യം. അമ്മയും ചേച്ചിയും ഭര്‍ത്താവും കുട്ടിയുമാണ് വീട്ടില്‍ . ചേച്ചിയും കുടുംബവും ഇറ്റലിയിലാണ് താമസം.പുതിയ സിനിമകളുമായി കുറച്ചു കാലം കൂടി ഇങ്ങനെ പോകണം . വിവാഹത്തെക്കുറിച്ചൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല. ആദ്യം കുറേ നല്ല സിനിമകളില്‍ അഭിനയിക്കണം. അതിനുശേഷമാകാം ബാക്കിയെല്ലാം...

PREVIOUS STORY