മൈസൂര്‍ പാക്ക്


Reporter

ചേരുവകള്‍

കടലമാവ് - 2കപ്പ്
പഞ്ചസാര - 2 കപ്പ്
വെള്ളം - മുക്കാല്‍ കപ്പ്
ഉരുകിയ നെയ്യ് - 2 കപ്പ്
സോഡാപ്പൊടി - 2 നുള്ള്

തയ്യാറാക്കുന്നവിധം

കടലമാവ് ഒരു ടീസ്പൂണ്‍ നെയ്മയം തൂത്ത വെളുത്ത ചീനച്ചട്ടിയിലിട്ട് തുടരെയിളക്കി ചൂടാക്കുക. പഞ്ചസാരയില്‍ മുക്കാല്‍ക്കപ്പ് വെള്ളമൊഴിച്ച് ഒരു നൂല്‍ പാനി തയ്യാറാക്കുക. ഇതില്‍ അരക്കപ്പ് ചൂടു നെയ്യ് ചേര്‍ക്കുക. തയ്യാറാക്കിയ മാവ് ഇതില്‍ കുറേശ്ശെ ചേര്‍ത്തു തുടരെ ഇളക്കുക . ഇടക്കിടക്ക് ചൂടു നെയ്യ് അല്പമായി ചേര്‍ത്തു കൊടുക്കുക. വാങ്ങുന്നതിനു മുമ്പ് അല്പം സോഡാഉപ്പ് ചേര്‍ത്ത് ഒന്നിളക്കുക. ഒരു പരന്ന പാത്രത്തിലേക്ക് ഒന്നരയിഞ്ച് കനത്തില്‍ ഒഴിക്കുക. നല്ല ചൂടുള്ളപ്പോള്‍തന്നെ ഇഷ്ടമുള്ള ആകൃതിയില്‍ മുറിക്കുക

PREVIOUS STORY