വിശക്കുമ്പോള്‍ കഴിക്കരുത്, തടി കൂടില്ല


reporterവിശക്കുമ്പോള്‍ ഭക്ഷണം കഴിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് ആരോഗ്യകരമായ പ്രവണതയല്ലെന്നു വേണമെങ്കില്‍ പറയാം. തടി കൂട്ടുവാന്‍ ഇട വരുത്തുന്ന മാര്‍ഗങ്ങളിലൊന്നാണിത്. ഹംഗര്‍ പാംഗ്‌സ് എന്ന് വിശക്കുമ്പോള്‍ കഴിയ്ക്കുന്ന ഈ രീതിയെ പറയാം. കാരണം വിശക്കുമ്പോള്‍ കഴിയ്ക്കുന്നത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇട വരുത്തും. ഇത്തരം പ്രവണതകള്‍ തടയാന്‍ വഴികളുണ്ട്.

ജോലിക്കൂടുതല്‍ കൊണ്ട് ഇടയ്ക്കുള്ള ഭക്ഷണം ഉപേക്ഷിക്കുന്നവരുണ്ട്. വിശന്നാലും ജോലി തീര്‍ത്തിട്ടു കഴിയ്ക്കാമെന്നു കരുതുന്നവ. കൂടുതല്‍ ഭക്ഷണം ഉള്ളിലെത്താന്‍ ഇത് ഇട വരുത്തും. ഇടയ്ക്കിടെ കുറേശെ വീതം ഭക്ഷണം കഴിയ്ക്കുന്നതാണ് പരിഹാരം. ജോലിയ്ക്കിടെ കഴിയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണങ്ങളെന്തെങ്കിലും കരുതുക. ഗോതമ്പു ബ്രെഡ്, പച്ചക്കറി സാലഡ്, ഫലങ്ങള്‍ എന്നിവ ഇതിനു ചേര്‍ന്ന ഭക്ഷണങ്ങളാണ്.

വിശപ്പും ദാഹവും തിരിച്ചറിയാന്‍ ചിലര്‍ക്കെങ്കിലും കഴിഞ്ഞെന്നു വരില്ല. ചിലപ്പോള്‍ ശരീരത്തിന് ആവശ്യം വെള്ളമായിരിക്കും. ഇത് വിശപ്പാണെന്നു കരുതി ഭക്ഷണം കഴിയ്ക്കാതിരിക്കുക. തടി കൂട്ടുവാന്‍ ഇട വരുത്തുന്ന കാരണങ്ങളിലൊന്നാണിത്. ദാഹത്തിന് ആവശ്യമായ പാനീയങ്ങള്‍ കുടിയ്ക്കുന്നത് ശരീരഭാരം കൂട്ടുകയില്ല.ഹംഗര്‍ പാംഗ്‌സ് വരുമ്പോള്‍ ഭക്ഷണം ഒഴിവാക്കി കരിക്കിന്‍ വെള്ളം, ഗ്രീന്‍ ടീ, ചെറുനാരങ്ങാവെള്ളം എന്നിവ കുടിയ്ക്കാം. അധിക ഭക്ഷണം ഉള്ളില്‍ ചെല്ലുന്നതു തടയാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണിത്.പ്രാതല്‍ ഉപേക്ഷിക്കുന്നത് ഹംഗര്‍ പാംഗ്‌സ് വര്‍ദ്ധിപ്പിക്കാന്‍ ഇട വരുത്തുന്ന ഒരു ഘടകമാണ്. ഇത് ശരീരത്തെ തളര്‍ത്തുകയും സ്വാഭാവികമായും മറ്റു കൂടുതല്‍ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ഇട വരുത്തുകയും ചെയ്യുന്നു.കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ പോഷകഗുണം നോക്കണം. കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ ശീലമാക്കുക. മധുരവും ഉപ്പും കലര്‍ന്ന സ്‌നാക്‌സുകളും വറുത്തവയും കഴിവതും ഒഴിവാക്കുക.ഭക്ഷണം വല്ലാതെ കുറയ്ക്കുന്നതും ഉപേക്ഷിക്കുന്നതും ഹംഗര്‍ പാംഗ്‌സ് കൂട്ടാന്‍ ഇട വരുത്തും. ഒറ്റയടിയ്ക്ക് ഭക്ഷണം കുറയ്ക്കാമെന്നു കരുതുകയുമരുത്

PREVIOUS STORY