ഹൈഹീല്‍ കാണാന്‍ സുന്ദരം, ആരോഗ്യം പോക്ക


Reporter

ഹൈഹീല്‍ ചെരുപ്പുകള്‍ ധരിച്ച് സുന്ദരിമാര്‍ പോകുന്നക് കാണാന്‍ ഒരഴകാണ്. എന്നാല്‍, ഇതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ഈ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഇതു ധരിക്കുന്ന മോഡേണ്‍ സ്ത്രീകള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് ഒരു പരിധിവരെ അറിയാം. പക്ഷേ ഉപേക്ഷിക്കാനൊരു മടി അല്ലേ, ഹൈഹീല്‍ ചെരുപ്പുമിട്ട് തെന്നി തെന്നി നടക്കാന്‍ എല്ലാതരുണീമണികള്‍ക്കും ഇഷ്ടമുണ്ടാവും. അന്നനടയോടുള്ള ഈ പ്രണയമാണ് സുന്ദരിക്കുട്ടികളെ ഹൈഹീലിലെത്തിക്കുന്നത്.നടുവേദനയും വിരലുകള്‍ ഞെരിഞ്ഞമരുന്നതും ഒന്നും ഒരു പ്രശ്‌നമല്ല. എനിക്ക് ഒരു പ്രശ്‌നവുമില്ല എന്ന മട്ടിലാണ് നടത്തം. പക്ഷേ ഈ ഫാഷന്‍ ഭ്രമം വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

ഹൈഹീല്‍ ചെരുപ്പുകളിട്ടതിന്റെ ഫലമായി വൈദ്യസഹായം തേടേണ്ടിവന്നത് ഒരുപാട് പേരാണ്. പലര്‍ക്കും നടുവുളുക്കും കാല്‍കഴ ഉളുക്കുമെല്ലാമാണ് പ്രധാന പ്രശ്‌നങ്ങള്‍. ചെരുപ്പുകളില്‍ നിന്നുവീണ് മുന്‍നിരയിലെ പല്ലുകളഞ്ഞവരുമുണ്ട്.ഹൈഹീലുപയോഗിക്കുന്ന 60% പേര്‍ക്കും കാലില്‍ വേദയുണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.ഇതൊക്കെയാണെങ്കിലും ഹൈഹീല്‍ ഉപേക്ഷിക്കാന്‍ ആരും തയ്യാറാവുന്നില്ല.

PREVIOUS STORY