യഥാര്‍ഥ സെക്‌സി എയ്ജ് 28


Reporter

സത്രീകള്‍ കൂടുതല്‍ സെക്‌സി ആവുന്ന പ്രായം ഏതെന്ന് പറയാനാവുമോ, അങ്ങനെയൊരു പ്രായം ഇല്ലെന്നാണോ. എന്നാല്‍ തെറ്റി 28ാ മത്തെ വയസ്സിലാണ് സ്ത്രീകള്‍ കൂടുതല്‍ സെക്‌സി ആവുന്നതെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഫീമെയില്‍ ഡെയിലി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 

എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം കൈവരുന്നത് ഏതാണ്ട് 30 വയസ്സ് കഴിയുമ്പോഴാണെന്നാണ് പറയുന്നത്. ഈ സെല്‍ഫ് കോണ്‍ഫിഡന്‍സിന് കാരണം അവരുടെ കുടുംബവും ബന്ധുക്കളുമാണെന്നും പഠനം വ്യക്തമാക്കുന്നു.

തങ്ങളുടെ ശരീരത്തെ കുറിച്ച് മതിപ്പ് തോന്നുകയും ശരീരത്തിന്റെ ആകാരവടിവുകളെ കുറിച്ച് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്ന പ്രായമാണ് 28 എന്നാണ് പറയുന്നത്. തങ്ങളുടെ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ശക്തിയുള്ള അവയവം കണ്ണാണെന്നും സ്ത്രീകള്‍ പൊതുവെ അഭിപ്രായപ്പെടുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

2000 സ്ത്രീകളെ വെച്ച് നടത്തിയ സര്‍വേയില്‍ പ്രായമേറുന്തോറും ശരീരത്തില്‍ നിങ്ങള്‍ക്ക് മാറ്റം വരുത്താന്‍ കഴിയുമായിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് 41 ശതമാനം പേരും പറഞ്ഞത് കാലുകളുടെ വണ്ണം കുറച്ച് നീളമുള്ള കാലുകളാക്കുമെന്നായിരുന്നു.

ഇതിലൂടെ തന്നെ നീളമുള്ള ശരീരത്തിന് സ്ത്രീകള്‍ നല്‍കുന്ന പ്രാധാന്യത്തെയാണ് വ്യക്തമാക്കുന്നത്. ആത്മവിശ്വാസം എന്നുപറയുന്നതാണ് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ വേണ്ടതെന്നും സര്‍വേയില്‍ വ്യക്തമാകുന്നു. വിവാഹശേഷം ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് സ്ത്രീകള്‍ക്ക് ആത്മവിശ്വാസം കൂടാന്‍ കാരണമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരുടെ അഭിപ്രായം.

PREVIOUS STORY