ചിരിക്കു മറിഞ്ഞോളു ആരോഗ്യം കൂടും


Reporter

 മനസുതുറന്നു ചിരിക്കാന്‍ കഴിയുക എന്നു പറഞ്ഞാല്‍ തന്നെ ഭാഗ്യമാണ്. അപ്പോള്‍ ഇത് ആരോഗ്യത്തിനു കൂടി സഹായിക്കുമെങ്കിലോ...

1 ചിരി മാനസികസമ്മര്‍ദം ഇല്ലാതാക്കാനും ലഘൂകരിക്കാനും സഹായിക്കുന്നു.

2 ശരീരത്തിലെ രക്തചംക്രമണം കൂട്ടാന്‍ സഹായിക്കും.

3 അമിത രക്തസമ്മര്‍ദം പോലുള്ള രോഗങ്ങള്‍ കുറയ്ക്കാന്‍ ചിരി സഹായിക്കുന്നു. പേശികളുടെ പിരിമുറുക്കം കുറയ്്ക്കുന്നു. 

4 ചിരിക്കുമ്പോള്‍ മുഖത്തെ പേശികള്‍ക്കു വ്യായാമം കിട്ടുന്നു.

5 പൊട്ടിച്ചിരിക്കുന്നതിലൂടെ വയറിനും ഡയഫ്രത്തിനും നല്ല വ്യായാമം കിട്ടുന്നു.

6 ശരീരത്തിലെ അധിക കലോറി നഷ്ടമാകാനും സഹായിക്കും.

7 നല്ല ചിരി ദഹനത്തിനു സഹായകരമാണ്.

8 മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ കൂടുതലായി ഉണ്ടാകുന്ന കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ്, ചിരി കുറയ്ക്കുന്നു. എന്‍ഡോര്‍ഫിന്‍ ഹോര്‍മോണിന്റെ അളവു കൂടുകയും ചെയ്യും.

9 രോഗപ്രതിരോധശേഷിക്കു കാരണമാകുന്ന ആന്റിബോഡികള്‍ വര്‍ധിപ്പിച്ചു രോഗപ്രതിരോധശേഷി കൂട്ടുന്നു.

10 തലച്ചോറിലേക്കു കൂടുതല്‍ എന്‍ഡോര്‍ഫിന്‍ എത്തുന്നതിനാല്‍ കൂടുതല്‍ ഉന്മേഷം കിട്ടും.

PREVIOUS STORY