കാര്‍ത്തിക്ക് അച്ഛനായി


Reporter

തമിഴ് സൂപ്പര്‍സ്റ്റാര്‍ കാര്‍ത്തി ഇരട്ടത്തിളക്കത്തിലാണ്. അച്ഛനായതിന്റെ സന്തോഷവും പുതിയ സിനിമ അലക്‌സ് പാണ്ഡ്യന്‍ സൂപ്പര്‍ഹിറ്റ് ആയതുമാണ് ഈ തിളക്കങ്ങളുടെ കാരണം.2011 ജൂലൈ 3നായിരുന്നു കാര്‍ത്തിയുടെ വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ചതുപോലെ കോയന്പത്തൂര്‍കാരിയായ രഞ്ജനി നാരായണസ്വാമിയാണ് കാര്‍ത്തിയുടെ ജീവിതസഖിയായത്. ജനുവരി 11 വൈകുന്നേരം 3.35 ന് രഞ്ജനി ഒരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കി. സാധാരണ പ്രസവമായിരുന്നു. ഈ സന്തോഷത്തിന് മാറ്റ് കൂട്ടുന്നതായിരുന്നു കാര്‍ത്തിയുടെ സിനിമയുടെ വിജയവും. സൂരജ് സംവിധാനം ചെയ്ത ചിത്രമായ അലക്‌സ് പാണ്ഡ്യനില്‍ അനുഷ്‌ക ഷെട്ടിയാണ് നായിക. ജനുവരി 11ന് തന്നെ റിലീസ് ചെയ്ത സിനിമ നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

പെണ്‍കുഞ്ഞ് ഐശ്വര്യം കൊണ്ടുവരും എന്ന വിശ്വാസമാണ് കാര്‍ത്തിയുടെ കുടുംബത്തിനുള്ളത്. അതുകൊണ്ട് തന്നെ കുടുംബം മുഴുവന്‍ ആഹ്ലാദത്തിലാണ്. അച്ഛന്‍ ശിവകുമാര്‍ മൂന്നാമതും മുത്തച്ഛനായതിന്രെ സന്തോഷത്തിലാണ്. കാര്‍ത്തിയുടെ ചേട്ടനും സുപ്പര്‍സ്റ്റാറുമായ സൂര്യയ്ക്കും ജ്യോതികയ്ക്കും രണ്ട് പെണ്‍കുട്ടികളാണ്. അവരും കാര്‍ത്തിയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

PREVIOUS STORY