സാരിക്കൊപ്പം ഇനി കല്ലുമാല


reporter

 സാരിയ്‌ക്കൊപ്പം സ്വര്‍ണ്ണമാല ഉപയോഗിക്കുന്നത് ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനായിരിക്കുകയാണ്. മുത്തും കല്ലും കോര്‍ത്ത സുന്ദരന്‍ മാലകള്‍ ഇപ്പോള്‍ വിപണിയില്‍ ഫാഷന്‍ ലോകത്തെ കൈയ്യടക്കിയിരിക്കുകയാണ്. സാരി ഏതായാലും മാല റെഡി. സാരിയുടെ നിറത്തിനും, രുപത്തിനും അനുയോജ്യമായത് തെരഞ്ഞെടുക്കണം എന്ന് മാത്രം. മാലകളില്‍ നീളം കുറഞ്ഞവയായിരുന്നു ഒരു കാലത്ത് ട്രന്റ് എന്നാല്‍ പുതിയ ഫാഷന്‍ മാലകള്‍ നീളം കൂടിയാണ് എത്തുന്നത്. ചെറിയ മുത്തുകളും കല്ലുകളും കോര്‍ത്ത മാലകള്‍ ലഭ്യമാണ്. വിവിധ നിറത്തിലള്ള മുത്തുകള്‍ ഉപഭോക്താക്കളുടെ ഇഷ്ടത്തിന് തെരഞ്ഞെടുക്കാം. മരത്തടിയില്‍ നിര്‍മ്മിച്ച മുത്തുകളിലും മാലകള്‍ സുലഭം.

 ലോക്കറ്റുകളില്‍ വരുന്ന വ്യത്യസ്ഥതയാണ് മാലയുടെ പ്രധാനപ്പെട്ട മറ്റൊരു സവിശേഷതയും പ്രധാന ആകര്‍ഷണവും. വലുപ്പം കൂടിയ തരത്തിലുള്ള ലോക്കറ്റുകള്‍ വിവിധ മുത്തുകളാലും കല്ലുകളാലും അലങ്കരിച്ചതാണ്. ലോക്കറ്റിനു നടുവിലുള്ള കല്ലിന്റെ നിറത്തിനനുസരിച്ചാണ് മാലയിലെ ബാക്കിയുള്ള മുത്തുകളുടെയും നിറം വരുന്നത്. ലോക്കറ്റിന്റെ മനോഹാരിതയാണ് ഏവരെയും ഈ മാലയിലേക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന ഘടകം. വസ്ത്രത്തിന്റെ നിറത്തിന് അനുയോജ്യമായ നിറത്തിലുള്ള ലോക്കറ്റുകളാണ് എല്ലാവരും തെരഞ്ഞെടുക്കുന്നത്.

 ടെര്‍കോയിസ്

 ടീനേജുകാര്‍ക്ക് അഴകേകും ആഭരണമാണ് ടെര്‍കോയിസ്. കല്ലുകളുടെ ഒരു സമ്മേളനമാണ് ടെര്‍കോയിസ്. നീലക്കല്ലുകള്‍ പ്ലാസ്റ്റിക് നൂലില്‍ കോര്‍ത്തെടുത്തിരിക്കുന്നു. വസ്ത്രങ്ങള്‍ക്കും ഇണങ്ങും വിധത്തില്‍ പല നിറത്തിലും ഇത് ലഭ്യമാണ്. വിലയും താരതമ്യേന കുറവാണ്. മുന്നൂറു രൂപ മുതല്‍ ആയിരം റേഞ്ചില്‍ ഇത് ലഭിക്കും.

 അതുപോലെ സുന്ദരിയാകാന്‍ കൈത്തണ്ടകളിലെ വളകള്‍ക്കും പ്രധാന പങ്കുണ്ട്. നിറയെ കല്ലു പാകിയ വീതികുറഞ്ഞ വള മുതല്‍ കല്ലും മുത്തുകളും കൊണ്ട് അലങ്കരിച്ച് കൈത്തണ്ട നിറഞ്ഞു കിടക്കുന്ന ഒറ്റ വളകള്‍ വരെയുണ്ട്. അമേരിക്കന്‍ ഡയമണ്ടും സൊറോസ്‌കി സ്‌റ്റോണുമാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ സ്‌റ്റോണിന് 60 രൂപ വരെ വിലയുള്ളവയുണ്ട്.

 കമ്മലുകളിലുമുണ്ട് വൈവിധ്യം. അമേരിക്കന്‍ ഡയമണ്ട് കൊണ്ടുള്ള പെന്‍ഡന്റുകള്‍, ക്രോമിയം മെറ്റലില്‍ ഗോള്‍ഡ്, സില്‍വര്‍ കോട്ടിംഗ്, ഹാര്‍ട്ട്, ഓവല്‍, ചതുരം, ദീര്‍ഘചതുരം തുടങ്ങി പല ഷേപ്പുകള്‍, ബ്ലൂ, വയലറ്റ്, പിങ്ക്, വൈറ്റ്, യെല്ലോ, ബ്ലാക്ക്, ഓറഞ്ച് നിറങ്ങളിലുള്ള സ്‌റ്റോണുകളാണു ലേഡീസ് ഫാഷനില്‍ തരംഗം.

PREVIOUS STORY