ഷര്‍ട്ടുകള്‍ ആണുങ്ങളുടെ മാത്രം കുത്തകയല്ല


reporter

 ഷര്‍ട്ടുകളും പാന്റുകളും ആണുങ്ങളുടെ മാത്രം കുത്തകയാണെന്നു വിശ്വസിച്ചിരുന്ന ഒരു ഫാഷന്‍ കാലം നമുക്കുണ്ടായിരുന്നു.എന്നാല്‍ അതിന് മാറ്റം വരുത്തിക്കൊണ്ട് പാന്‍രിന്റെ മറ്റു വകഭേദങ്ങളായ ജീന്‍സ്,ലെഗ്ഗിന്‍സ്,കാപ്രീസ് എന്നിവ പെണ്‍കുട്ടികളിക്കിടയില്‍ തരംഗം സൃഷ്ടിച്ചു.അപ്പോഴും ഷര്‍ട്ടുകളിലേക്ക് കൂടുമാറാന്‍ പെണ്‍കുട്ടികള്‍ വിസമ്മതിച്ചിരുന്നു.

 എന്നാലിപ്പോഴിതാ കാലം മാറുന്നതിനനുസരിച്ച് കോലവും മാറാമെന്ന പഴഞ്ചൊല്ല് പെണ്‍കുട്ടികളും അംഗീകരിച്ചെന്നു വേണം കരുതാന്‍.ലേഡീസ് ഷര്‍ട്ടുകള്‍ക്ക് പെ ണ്‍കുട്ടികള്‍ക്കിടയിലുളള പ്രിയം വര്‍ധിച്ചു വരികയാണ്.ലേഡീസ് ഷര്‍ട്ടിനായി പ്രത്യേക വിഭാഗം തന്നെ ഇപ്പോള്‍ കടകളിലുണ്ട്. ഇത്തരം ഷര്‍ട്ടുകള്‍ക്കായി വിപണയിലെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണെന്നാണ് കടയുടമകളുടെ അഭിപ്രായം.

 ഏറെ കംഫര്‍ട്ടബിള്‍ ആയ വേഷമാണ് പെണ്‍കുട്ടികളെ സംബന്ധിച്ച് ഷര്‍ട്ട്. അതുകൊണ്ട് തന്നെ പ്രഫഷനലായ പെണ്‍കുട്ടികള്‍ക്കെല്ലാം ഷര്‍ട്ടിനോട് കമ്പം തോന്നുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ല. ഇതിന്റെ മറ്റൊരു പ്രത്യേകത ഫോര്‍മലായും ക്വാഷ്വലായും എല്ലാം ഷര്‍ട്ട് ഉപയോഗിക്കാം എന്നുള്ളതാണ്.നീളം കുറഞ്ഞതും കൂടിയതുമായ ഷര്‍ട്ടുകള്‍ ഇന്ന് വിപണികളില്‍ സുലഭമാണ്. അല്പം വണ്ണം കൂടിയവര്‍ക്ക് നീളമുള്ള ഷര്‍ട്ടുകളാണ് കൂടുതല്‍ അനുയോജ്യം. വണ്ണം കുറഞ്ഞവര്‍ സുന്ദരികളാകുന്നത് നീളം കുറഞ്ഞ ഷര്‍ട്ടിലുമാണ്. ഇതില്‍ തന്നെ ഹാഫ് സ്ലീവ്, ഫുള്‍ സ്ലീവ്, ത്രീ ഫോര്‍ത്ത് എന്നിങ്ങനെ മൂന്ന് തരം ഷര്‍ട്ടുകള്‍ ഉണ്ട്. ഇവയുടെ കോളറിലും വ്യത്യസ്ത ടൈപ്പുണ്ട്. ജീന്‍സ്, പാന്റ്‌സ്, ലെഗിന്‍സ് ഇവയുടെയൊക്കെ കൂടെ ധരിക്കാമെന്നതാണ് ഷര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.ഡബിള്‍ പോക്കറ്റും ചെക്ക് ഡിസൈനും കൈയ്യില്‍ ലൂപ്പുമുള്ള പ്ലെയിഡ് ഷര്‍ട്ടുകള്‍ക്കാണ് ഇപ്പോള്‍ വിപണിയില്‍ ആവശ്യക്കാരേറെയുളളത്.

PREVIOUS STORY