മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കൂ


Reporter

ഗര്‍ഭിണികള്‍ക്ക് ഏറ്റവും ശ്രദ്ധവേണ്ട സമയമാണ് ആദ്യ മാസങ്ങളും പ്രസവമടുക്കുന്ന സമയവും. ഇതില്‍ പസവസമയമടുക്കുന്തോറും കൂടുതല്‍ ശ്രദ്ധ വേണം. പ്രസവസമയം സാധാരണ നേരത്തെ തന്നെ അറിയാന്‍ സാധിക്കും. എങ്കിലും പറഞ്ഞ സമയത്തിനു മുന്‍പേ പ്രസവം നടക്കാറുമുണ്ട്. ഇത് ചിലപ്പോഴെങ്കിലും കണക്കുകൂട്ടല്‍ തെറ്റുന്നതിന്റേയോ അല്ലെങ്കില്‍ അംമ്‌നിയോട്ടിക് ഫ് ളൂയിഡ് പ്പെടുക തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകുന്നതിന്റെയും കാരണമാകും. എന്നാല്‍ മാസം തികയാതെ പ്രസവം നടക്കുന്നതും അപൂര്‍വമല്ല. ഇത് ചെറിയ തോതിലെങ്കിലും കുഞ്ഞിന് ദോഷകരവുമാണ്. മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാന്‍ പല വഴികളുമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയൂ.

ഗര്‍ഭകാലത്ത് വൈറ്റമിന്‍ അത്യാവശ്യമാണ്. കാല്‍സ്യം, വൈറ്റമിന്‍ കെ, ഫോളിക് ആസിഡ് തുടങ്ങിയ പല വൈറ്റമിനുകളും ഗര്‍ഭകാലത്ത് അത്യാവശ്യമാണ്. വൈറ്റമിനുകളുടെ പോരായ്മ മാസം തികയാതെയുള്ള പ്രസവത്തിന് ഒരു പ്രധാന കാരണമാണ്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് യൂട്രസ് ഭിത്തികളില്‍ രക്തം കട്ട പിടിക്കാതിരിക്കാന്‍ വളരെ പ്രധാനമാണ്. ഇത് ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നു.വിചിത്രമെന്നു തോന്നുമെങ്കിലും മോണകള്‍ക്കുണ്ടാകുന്ന അസുഖം മാസം തികയാതെയുള്ള പ്രസവത്തിന് വഴിയൊരുക്കും. ഇതുകൊണ്ടു തന്നെ ഗര്‍ഭകാലത്ത് പല്ലുകളുയും മോണയുടേയും സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിയ്‌ക്കേണ്ടതും അത്യാവശ്യം തന്നെ. ശരീരത്തില്‍ വെള്ളം കുറയുന്നതും നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കും.

ഗര്‍ഭകാലത്ത്, പ്രത്യേകിച്ച് പ്രസവമടുക്കുമ്പോള്‍ എപ്പോഴും മൂത്രശങ്കയുണ്ടാകുന്നത് സ്വാഭാവികം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ ബാത്‌റൂമില്‍ പോകുക. മൂത്രം പിടിച്ചു നിര്‍ത്തുന്നത് ഗര്‍ഭപാത്രത്തിന് സമ്മര്‍ദമുണ്ടാക്കുകയും ഇത് നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കുകയും ചെയ്യും.

പപ്പായ, പൈനാപ്പിള്‍ തുടങ്ങിയവ ഗര്‍ഭകാലത്ത് ഒഴിവാക്കണം. ഇവയിലെ കെമിക്കലുകള്‍ ദോഷം ചെയ്യും

ഗര്‍ഭകാലത്ത് കൂടുതല്‍ ഭാരങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ ഇത് പൊക്കിള്‍കൊടി മുറിഞ്ഞ് അബോര്‍ഷന് ഇട വരുത്തും. എന്നാല്‍ അവസാന മാസങ്ങളില്‍ ഗര്‍ഭപാത്രത്തില്‍ സമ്മര്‍ദമുണ്ടാക്കി പ്രസവം നേരത്തെയാകാന്‍ ഇട വരുത്തും.

PREVIOUS STORY