മുടിക്കെട്ട് അഴകോടെ


reporter

സൗന്ദര്യത്തിലും രസതന്ത്രമോ? കേള്‍ക്കുമ്പോള്‍ ആശ്ചര്യംതോന്നുന്നുവല്ലേ? പക്ഷേ, രസതന്ത്രത്തിലെ മാസ്മരികത ഇവിടെയുമുണ്ട്. ദിവസേനയുള്ള ഒരുക്കത്തിന്റെ ഭാഗമാണ് കേശാലങ്കാരം. ലളിതമായി വളരെ പെട്ടെന്ന് എങ്ങനെ തലമുടി ഡിസൈന്‍ ചെയ്യാം എന്നതാണ് എല്ലാവരെയും അലട്ടുന്ന പ്രശ്‌നം.

എത്ര കുറവ് മുടിയുള്ളവര്‍ക്കും ഭംഗിയായി എളുപ്പത്തില്‍ കെട്ടാവുന്ന ഒന്നാണ് ത്രീ പെറ്റല്‍ ഫ്‌ളവര്‍ ബണ്‍. മുടിയുടെ മുന്‍വശം മുഖത്തിന് ചേരുംവിധം ചീകി സ്ലൈഡു കൊണ്ട് ക്ലിപ്പ് ചെയ്തശേഷം പുറകിലത്തെ മുടി മുഴുവന്‍ പോണിറ്റെയില്‍ കെട്ടുക. പോണിറ്റെയിലെ പകുതി മൂടിയെടുത്ത് മുകളിലേക്ക് കമഴ്ത്തിറോള്‍ ചെയ്ത് കുത്തിവയ്ക്കുക. ബാക്കി മുടി രണ്ടായി പകുത്ത് ഒരു പക്ഷേ വലതുവശത്തേക്കും മറ്റേ പകുതി ഇടതുവശത്തേക്കും റോള്‍ ചെയ്ത് കുത്തിവയ്ക്കുക. ലളിതവും ഭംഗിയായും പെട്ടെന്ന് ചെയ്യാവുന്ന ഒരു ഹെയര്‍ സ്‌റ്റെലാണിത്. വിശേഷാവസരങ്ങള്‍ക്കും ചെറിയ പൂക്കള്‍ കൊണ്ടോ മുത്തുകള്‍ കൊണ്ടോ അലങ്കരിക്കാം.PREVIOUS STORY