വെളുത്ത പല്ലുകള്‍ വേണോ?


reporter

 പല്ലുകള്‍ വെളുപ്പിക്കാന്‍ മാവില കൊണ്ട് പല്ലു തേയ്ക്കുന്നതു പോലുള്ള വിദ്യകള്‍ പഴമക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ആധുനിക തലമുറ ഇത്തരം ടെക്‌നികുകള്‍ അംഗീകരിച്ചെന്നു വരില്ല. പല്ലിന്മേല്‍ വെളുപ്പിക്കാന്‍ വേണ്ടി നടത്തുന്ന പല പരീക്ഷണങ്ങളും ചിലപ്പോള്‍ പല്ലു കേടാക്കുകയും പല്ലിന്റെ ഇനാമല്‍ പോകാന്‍ ഇട വരുത്തുകയും ചെയ്യും. ഇതൊന്നുമില്ലാതെ പല്ലു വെളുപ്പിക്കാന്‍ ചില വിദ്യകളുണ്ട്. ബേക്കിംഗ് സോഡ പല്ലു വെളുപ്പിക്കാന്‍ പറ്റിയ ഒരു മാര്‍ഗമാണ്. ടൂത്ത് ബ്രഷില്‍ അല്‍പം ബേക്കിംഗ് സോഡ എടുത്ത് പല്ലു തേയ്ക്കുക. സാധാരണ പല്ലു തേയ്ക്കുന്നതു പോലെ തന്നെ. പല്ലിന് വെളുത്ത നിറം ലഭിയ്ക്കും. പെറോക്‌സൈഡ് പല്ലു വെളുപ്പിക്കാനുള്ള മറ്റൊരു മാര്‍ഗമാണ്. പല്ലു തേച്ചതിന് ശേഷം അല്‍പം പെറോക്‌സൈഡ് കൊണ്ട് വായ കഴുകകു. ഇത് പല്ലു വെളുപ്പിക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളേയും അണുക്കളേയും കൊല്ലുകയും ചെയ്യും. സെലറി പല്ലുകള്‍ വെളുക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ്. ഇതില്‍ ഭൂരിഭാഗവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇത് വായിലിട്ട് ചവയ്ക്കുന്നത് പല്ലുകള്‍ക്ക് നിറം നല്‍കുക മാത്രമല്ല, വായ്ക്കുള്ളിലെ കീടാണുക്കളെ കൊന്നൊടുക്കുകയും ചെയ്യുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പല്ലു വെളുക്കുവാനുള്ള നല്ലൊരു വഴിയാണ്. ഇത് കവിള്‍ കൊള്ളുകയോ ബ്രഷില്‍ അല്‍പം പുരട്ടി പല്ലു തേയ്ക്കുകയോ ചെയ്യാം. പല്ലുകള്‍ വെളുക്കും.

PREVIOUS STORY