പ്രിന്റിലെ ട്രെന്റ്


reporter

 വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന പ്രിന്റുകളുടെ മാതൃക ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ്; മൃഗരൂപങ്ങള്‍ മുതല്‍ ജ്യാമിതീയ രൂപങ്ങള്‍ വരെ. പ്രിന്റുകളെ ഒഴിവാക്കിയുള്ള ഒരു വസ്ത്രസങ്കല്പം തന്നെ ഇല്ലാത്തതുപോലെ.

 പുള്ളിപ്പുലിയുടെ പുള്ളികളും നരിയുടെ വരകളും ഒരുകൂട്ടം ഡിസൈനര്‍മാര്‍ സ്വീകരിക്കുമ്പോള്‍ ചിലര്‍ കുറച്ചുകൂടി സൈ്ത്രണമായ പൂക്കളും വസ്ത്രങ്ങളില്‍ ഒരു പൂന്തോപ്പ് നിര്‍മിക്കുന്നതുപോലെ ടീ കപ്പ് പ്രിന്റുകളും സ്വീകരിക്കുന്നു. മന്ദസ്മിതംപൂണ്ട് നില്‍ക്കുന്ന ചുണ്ടുകളും ഗ്രീഷ്മകാല പുഷ്പങ്ങളും ടീനേജുകാര്‍ക്കിടയില്‍ പ്രചാരം നേടി. ടീ കപ്പ് പ്രിന്റുകള്‍

 ഒരേതരം പ്രിന്റുകളില്‍ ഉറച്ചുനില്‍ക്കുന്നത് ഒരു വ്യക്തിയുടെ സൗന്ദര്യ സങ്കല്പത്തിന്റെ മേന്മ വര്‍ധിപ്പിക്കുകയേയുള്ളൂ. ആ പ്രിന്റുകള്‍ക്ക് ചേരുന്ന മനോഹരമായ വര്‍ണങ്ങളിലുള്ള അക്‌സസറികളും ധരിക്കണം.

 പൂക്കളുടെ പ്രിന്റുകളുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ഒരു നല്ല തിരഞ്ഞെടുപ്പാണ്. അറ്റം ത്രികോണാകൃതിയില്‍ മുറിഞ്ഞ് നില്‍ക്കുന്ന, മിനുസം തോന്നിക്കുന്ന മെറ്റാലിക്ക് ലുക്കുള്ളവ.

 പകല്‍ സമയത്തെ വസ്ത്രധാരണത്തിന് ആ ലുക്ക് ചേരും. രാത്രി ചുണ്ടുകളുടെ പ്രിന്റുള്ള സില്‍ക്ക് ക്രെയ്പ്പ്. കൂടാതെ റെഡ് ഹീല്‍സ്. മിനുക്കിയ കറുത്ത മുടി കൂടിയാകുമ്പോള്‍ ഗ്ലാമറായി. അക്‌സസറികളിലും ടീ കപ്പ് പ്രിന്റ്‌സ്

 പൂക്കളുടെ പ്രിന്റുകളോട് ഭ്രമമില്ലാത്തവരാണെങ്കില്‍ പൂക്കളുടെ പ്രിന്റുകള്‍ തന്നെ ചെറിയ രൂപത്തില്‍ അക്‌സസറികളില്‍ ഉപയോഗിക്കാം.

 ലഭ്യമായ ഫ്‌ലോറല്‍ ബാല്ലറീനാസ് ഇക്കൂട്ടത്തില്‍ നന്നായിരിക്കും. അതോടൊപ്പം, ഒരു ഷിഫ്റ്റ് ഡ്രസ്സുമായാല്‍ നിങ്ങളുടെ കോര്‍പ്പറേറ്റ് ലുക്കിന് അലങ്കാരമാകും. അനിമല്‍ പ്രിന്റ്‌സ്

 അനിമല്‍ പ്രിന്റ്‌സ് സൈ്ത്രണവും മനോഹരവുമാണ്. നിറങ്ങളുള്ള പ്രിന്റ്‌സ് നിങ്ങളുടെ ലുക്കിന് ഊഷ്മളത പകരുകയും ചെയ്യും.

 പിങ്ക്, ടര്‍ക്കോയ്‌സ് (നീല കലര്‍ന്ന പച്ച), ഓറഞ്ച്, പച്ച എന്നീ നിറങ്ങളിലുള്ള ബെയ്‌സ് ഫാബ്രിക്കില്‍ കറുപ്പോ ബ്രൗണോ നിറത്തിലുള്ള, പുള്ളിപ്പുലിയുടെ പുള്ളികളുള്ള വസ്ത്രം വളരെ ആകര്‍ഷകമായിരിക്കും. നിറങ്ങളെക്കുറിച്ച്

 ജെല്ലി ബീന്‍സ്, മാര്‍ഷ മെല്ലോവ്‌സ്, ചോക്കലേറ്റ് എന്നീ നിറങ്ങള്‍ ഡിസൈനര്‍മാരുടെ പുതിയ ട്രെന്‍ഡില്‍ പെടുന്നു. കൂടാതെ, പേസ്റ്റല്‍ പിങ്ക് മുതല്‍ സാച്വറേറ്റഡ് നിയോണ്‍ കളറുകള്‍ വരെ. കുട്ടിക്കാലത്ത് നുണഞ്ഞ മധുരമിഠായികളെ ഓര്‍മിപ്പിക്കുന്ന ഈ നിറങ്ങള്‍ ഹൃദ്യവും കുളിര്‍മ പകരുന്നതുമാണ്. എങ്ങനെ ധരിക്കണം?

 ഈ വസ്ത്രങ്ങള്‍ക്ക് റഫ്ള്‍സും ഫ്രില്‍സും ബോസും ആവാം. അലങ്കാരങ്ങള്‍ അല്പം ഏറി എന്ന് തോന്നുകയാണെങ്കില്‍ അലങ്കാരമില്ലാത്ത അക്‌സസറികള്‍ ധരിച്ച് സന്തുലനം ചെയ്യാം.

 അല്പം ആധുനികത തോന്നിക്കാന്‍ കുറേശ്ശെ കറുപ്പ് നിറം ഉപയോഗിക്കാം. റഫ്ള്‍ഡ് ഓര്‍ഗന്‍സാ ടോപ്പിനൊപ്പം പെന്‍സില്‍ സ്‌കര്‍ട്ട് ധരിച്ച് ട്രെന്‍ഡിയാകാം.

 വൈകുന്നേരമാണെങ്കില്‍ കോക്‌ടെയില്‍ ഡ്രസ്സിനൊപ്പം നീളം കൂടിയ ബോ ധരിക്കാം, സ്യൂട്ടുകള്‍ക്കൊപ്പമാണെങ്കില്‍ പോലും. കൂടാതെ, ലളിതമായ അക്‌സസറികളും ധരിക്കാം. പിങ്ക് നിറത്തിലുള്ളതോ പര്‍പ്പ്ള്‍ നിറത്തിലുള്ളതോ ആയ ഫ്‌ലോറല്‍ നെക്ലേസ് കൂടിയായാല്‍ ഗംഭീരമായി.

 ഡീപ്പ് കട്ട് വെസ്റ്റും ജീന്‍സും ധരിക്കുമ്പോള്‍ അവയോടൊപ്പം ഏത് തരത്തിലുള്ള നെക്ലേസുകളും ചേരും.

PREVIOUS STORY