മുടി കറുപ്പിക്കുമ്പോള്‍.


reporter

നരയകറ്റാന്‍ ഏറ്റവും പുതിയ ഹെര്‍ബല്‍ ട്രീറ്റ്‌മെന്റ് ആണ് നാച്വറല്‍ ഹെയര്‍കളര്‍ ട്രീറ്റ്‌മെന്റ്. രണ്ടു പായ്ക്കുകളാണ് നാച്വറല്‍ ഹെയര്‍കളറില്‍ കാണപ്പെടുന്നത്. ഒന്നാമത്തെ പായ്ക്ക് ഇട്ട് ഒരു മണിക്കൂറിനുശേഷം കഴുകിക്കളഞ്ഞ് മുടി ഉണക്കിയശേഷം വേണം രണ്ടാമത്തെ പായ്ക്ക് ഇടാന്‍. വീണ്ടും ഒരു മണിക്കൂറിനു ശേഷം കഴുകാം. ഈ ട്രീറ്റ്‌മെന്റിന് ഏകദേശം രണ്ടര മണിക്കൂര്‍ സമയം എടുക്കാറുണ്ട്.

സ്‌ട്രെയ്റ്റനിങ് തുടങ്ങിയ ട്രീറ്റ്‌മെന്റുകള്‍ ചെയ്ത മുടിയിലും ഉപയോഗിക്കാം. പിന്നീട് മാസത്തിലൊരിക്കല്‍ പുതിയ മുടിയില്‍ മാത്രം ടച്ച് ചെയ്താല്‍ മതിയാവും. ആഴ്ചയില്‍ രണ്ടു പ്രാവശ്യം വീതം സാധാരണ ഷാംപൂ ഉപയോഗിക്കുകയും ചെയ്യാം. ഇത് ചര്‍മത്തില്‍ അലര്‍ജി ഉണ്ടാക്കുന്നില്ല.ഹെന്ന: കണ്ടീഷണര്‍ എന്ന രീതിയിലാണ് ഹെന്നയ്ക്ക് കൂടുതല്‍ പ്രചാരം. എങ്കിലും നരയുടെ തുടക്കത്തില്‍ ഇടയ്ക്കിടെ ഹെന്ന ചെയ്താല്‍ അതു ഫലപ്രദമായി മറയ്ക്കാന്‍ കഴിയും.

ഹെന്ന മുടിയെ വരണ്ടതാക്കുന്നതുകൊണ്ട് ഹെന്നയ്ക്കു ശേഷം ഓയില്‍ മസാജ് മറക്കരുത്. അല്ലെങ്കില്‍ ഹെയര്‍ സിറം പുരട്ടാം. നരയില്ലാത്ത മുടിയാണെങ്കില്‍ ഹെന്ന പുരട്ടുന്നതിനു മുമ്പ് ഹോട്ട് ഓയില്‍ മസാജ് ചെയ്യാം. റെഡ്, ഓറഞ്ച് നിറങ്ങളുള്ള കളേര്‍ഡ് ഹെന്നയ്ക്ക് ഇഷ്ടക്കാര്‍ കൂടുതലുണ്ട്. ട്രീറ്റ് ചെയ്ത മുടിയില്‍ ഹെന്ന ഉപയോഗിക്കാറില്ല.

ഹെയര്‍ കളര്‍ ഷാംപൂ: മുടിയില്‍ ഷാംപൂ പുരട്ടും പോലെ തന്നെ വിരലുകള്‍ കൊണ്ട് ഹെയര്‍കളര്‍ ഷാംപൂ പുരട്ടാനാവും. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം. ഷാംപൂവിനൊപ്പമുള്ള മിശ്രിതത്തില്‍ കലര്‍ത്തി വേണം അതു മുടിയില്‍ പുരട്ടാന്‍. എന്നാല്‍, ഗ്ലാസ് ധരിക്കാന്‍ മറക്കരുത്.പൗഡര്‍ ബേസ്ഡ് ഹെയര്‍ കളര്‍: വെള്ളത്തില്‍ നേര്‍പ്പിച്ചു പുരട്ടുന്ന പൗഡര്‍ ബേസ്ഡ് ഹെയര്‍കളര്‍ വളരെ മുമ്പേ പ്രചാരത്തിലുള്ളതാണ്.

ചര്‍മത്തില്‍ കറ കൂടുതല്‍ ദിവസം നീണ്ടു നിന്നേക്കാം. പക്ഷേ, താരതമ്യേന വില കുറവാണ്. രൂക്ഷഗന്ധവും കുറവായിരിക്കും.ക്രീം ബേസ്ഡ് ഹെയര്‍ കളര്‍: ക്രീം രൂപത്തിലുള്ള ഹെയര്‍ കളര്‍, നിര്‍ദേശിച്ചിരിക്കുന്ന അനുപാതത്തില്‍ ഒപ്പമുള്ള ലിക്വിഡ് സൊലൂഷനില്‍ നേര്‍പ്പിച്ചാണ് തലയില്‍ പുരട്ടേണ്ടത്. ഹെന്ന പോലെ തന്നെ ബ്രഷ് ഉപയോഗിച്ചു വേണം പുരട്ടാന്‍. ഇത് ചര്‍മത്തില്‍ പുരളുന്നത് പരമാവധി ഒഴിവാക്കണം.

പതിനഞ്ചു മിനിറ്റ് മുതല്‍ മുക്കാല്‍ മണിക്കൂര്‍ സമയം വരെ മിശ്രിതം മുടിയില്‍ പുരട്ടിവയ്‌ക്കേണ്ടതുണ്ട്. അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാന്‍ കഴിയുന്ന ഹെയര്‍ കളറും വാങ്ങാന്‍ ലഭിക്കും.


 

PREVIOUS STORY