സുന്ദരികളുടെ മനംകവര്‍ന്ന് ടുപീസ് സാരി


reporter

സാരി വാരിച്ചുറ്റി നടക്കാനൊന്നും ഇന്നത്തെ സ്ത്രീകള്‍ക്ക് താല്‍പര്യമില്ലെന്ന സ്ഥിതി വരെ കാര്യങ്ങളെത്തിയിരുന്നു.കേരളത്തിന്റെ ആസ്ഥാന വേഷമായ സാരിയില്‍ സുന്ദരിമാര്‍ക്ക് പ്രിയം കുറഞ്ഞിരിക്കുമ്പോഴാണ് ടുപീസ് സാരിയുടെ വരവ്.സംഭവം കേറിയങ്ങ് ക്ലിക്കായി.ധരിക്കാന്‍ രണ്ടു മിനിട്ട് മാത്രമുള്ള സ്‌റ്റെലന്‍ ടൂപിസ് സാരി ഇവരുടെ മനസ്സില്‍ കേറിയങ്ങ് കൊളുത്തിയെന്ന് വേണം പറയാന്‍.മലയാളിയുടെ എക്കാലത്തെയും പ്രിയവേഷമേതെന്നു ചോദിച്ചാല്‍ മടിയില്ലാതെ എല്ലാവരും പറയുക സാരി എന്നു തന്നെയാണ്. എന്നാല്‍ തിരക്കേറിയ മലയാളിക്ക് ഓഫീസിലേക്കും മറ്റ് പാര്‍ട്ടികള്‍ക്കും കല്യാണങ്ങള്‍ക്കുമെല്ലാം സാരിയുടുത്ത് പോവുക ബുദ്ധിമുട്ടായിടത്തേക്കാണ് ടുപീസിന്റെ കടന്നുവരവ്.

രണ്ടുപീസുകളിലായി ഷോപ്പുകളില്‍ ലഭിക്കുന്ന ഈ റെഡിമെയ്ഡ് സാരിയുടെ ഒരു ഭാഗം ഞൊറിയുടുത്തതുപോലെ പ്ലീറ്റ്‌സുകളടക്കം സ്റ്റിച്ച് പാവാട പോലുള്ളതാണ്. ഇത് പാവാട അണിയുന്ന പോലെ വളരെ ഈസിയായി ഉടുക്കാവുന്നതേയുള്ളൂ. രണ്ടാമത്തെ പീസ് മുന്താണിയാണ്. സാരിയുടെ തുമ്പെടുത്ത് പാവാടയില്‍ കുത്തിയുറപ്പിക്കുന്നതുപോലെ തന്നെ ടൂപീസിന്റെ സ്റ്റിച്ച് ചെയ്തിരിക്കുന്ന ആദ്യപീസും ഒന്ന് കുത്തുക. ഒന്ന് ചുറ്റിയെടുക്കുമ്പോള്‍ പ്ലീറ്റീസ് അതിന്റെ കൃത്യസ്ഥാനത്തെത്തും. ഇത്ര എളുപ്പത്തില്‍ അണിയാവുന്ന ഈ സാരി നമ്മുടെ മനസ്സിനണങ്ങുന്ന നിറത്തിലും മെറ്റീരിയലുകളിലും ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

2000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ഈ അടിപൊളി ടൂപീസ് സാരികളുടെ മാര്‍ക്കറ്റ് വില. ജോര്‍ജറ്റ്, സില്‍ക്ക്, ഷിഫോണ്‍, സില്‍ക് തുടങ്ങിയ മെറ്റീരിയലുകളില്‍ ഈ സാരി മാര്‍ക്കറ്റില്‍ ലഭ്യമാണ്.ഇനി ഭാര്യമാരെയും അമ്മയേയും പെങ്ങന്മാരെയുമൊക്കെ സാരിയില്‍ കാണാന്‍ ആഗ്രഹിക്കുന്ന പുരുഷകേസരികള്‍ക്ക് സന്തോഷിക്കാം.ടൂപീസ് ഉണ്ടല്ലോ?

PREVIOUS STORY