സാബുദാന


reporter

സാബുദാന(ചവ്വരി)അരക്കപ്പ്

ഉരുളക്കിഴങ്ങ് 3

മുളകുപൊടി 1 ടീസ്പൂണ്‍

ഗരം മസാല 1 ടീസ്പൂണ്‍

കുരുമുളകുപൊടി അര ടീസ്പൂണ്‍

പച്ചമുളക് 5

മല്ലിയില

ഉപ്പ്തയ്യാറാക്കുന്ന വിധം

സാബുദാന വെള്ളത്തിലിട്ടു കുതിര്‍ത്തുക. രാത്രി മുഴുവന്‍ ഇളം ചൂടുള്ള വെള്ളത്തിലിട്ടു വയ്ക്കുന്നതായിരിക്കും നല്ലത്.

ഉരുളക്കിഴങ്ങ് കഴുകി നല്ലപോലെ വേവിച്ചെടുക്കുക.ഉരുളക്കഴിങ്ങിന്റെ തൊലി കളഞ്ഞ് നല്ലപോലെ ഉടയ്ക്കണം.

കുതിര്‍ന്ന ചവ്വരി വെള്ളത്തില്‍ നിന്നെടുത്ത് വെള്ളം പിഴിഞ്ഞു കളയുക. ഇതില്‍ ഉടച്ച ഉരുളക്കിഴങ്ങ് ചേര്‍ക്കണം.

പച്ചമുളക് ചെറുതായി അരിഞ്ഞു വയ്ക്കുക.മല്ലിയിലയും ചെറുതായി അരിയണം.ചവ്വരിഉരുളക്കിഴങ്ങ് മിശ്രിതത്തില്‍ പച്ചമുളക്, മല്ലിയില, ഉപ്പ, മുളകുപൊടി എന്നിവ ഇതില്‍ ചേര്‍ത്ത് ഇളക്കണം.ഒരു ചീനച്ചട്ടി ചൂടാക്കി തയ്യാറാക്കി വച്ചിരിക്കുന്ന സാബുദാന മിശ്രിതം വറുത്തെടുക്കാം.സോസ് ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

PREVIOUS STORY