അഴകില്‍ അണിയാം, ബക്കിള്‍ ഷൂസുകള്‍


reporter

 ഒന്നും രണ്ടും ബക്കിളുള്ള ഷൂ. പറഞ്ഞുവരുന്നത് സകുട്ടികളുടെ ഷൂസിന്റെ കാര്യമല്ല, മുതിര്‍ന്നവരുടെ ഇന്നത്തെ ഷൂസുകളെ പറ്റിയാണ്. ആഘോഷാവസരങ്ങളിലേക്ക് വനിതകള്‍ ഇന്നു തെരഞ്ഞെടുക്കുന്നത് ബക്കിളുള്ള ഷൂസാണ്. ബക്കിളുകളുള്ള ഷൂസ് ഫാഷന്‍ താരമായി മാറിക്കൊണ്ടിരിക്കുന്നു. ആധുനികകലയുടെ പ്രതീകങ്ങളായ അലങ്കാരങ്ങളുമായാണ് പുത്തന്‍ ഷൂസുകള്‍ വിപണിയിലെത്തുന്നത്. അവയിലെ മുഖ്യ അലങ്കാരമാണ് ബക്കിളുകള്‍. ഒന്നും ഒന്നിലേറെയും സ്‌റ്റൈലന്‍ ബക്കിളുകള്‍ എല്ലാ ഷൂസിലുമുണ്ടാകും. ഷൂസിന് അനുയോജ്യമായി പ്രത്യേക ആകൃതിയും അവയ്ക്കുണ്ടായിരിക്കും.

 പുതുപുത്തന്‍ ഷൂസില്‍ കാലിന്റെ ഉപ്പൂറ്റി ഭാഗം പുറകോട്ട് നീങ്ങിപ്പോകാതിരിക്കാന്‍ മാത്രമല്ല, ബക്കിളുകള്‍ പിടിപ്പിക്കുന്നത്. ഒന്നിലേറെ സ്ട്രാപ്പുകളും ബക്കിളുകളും അലങ്കാരങ്ങളായും പിടിപ്പിക്കുന്നു.

 ചാള്‍സ് രണ്ടാമന്റെ കാലത്ത് ലേസിനു പകരം ഷൂവിനെ പാദത്തില്‍ ഉറപ്പിച്ചു നിര്‍ത്താനാണ് ബക്കിളുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് ബക്കിളുകള്‍ കൂടുതലും ഫാഷനുവേണ്ടിയാണ് ഷൂസില്‍ ഘടിപ്പിക്കുന്നത്. ഒന്നിലേറെ ബക്കിളുകള്‍ ഷൂസിന്റെ സ്‌റ്റൈല്‍ തന്നെ മാറ്റിമറിക്കും! സാധാരണ ഷൂ പോലും ബക്കിള്‍ വച്ച് കൂടുതല്‍ ആകര്‍ഷകമാക്കാം. എല്ലാതരം ചെരുപ്പുകള്‍ക്കും അനുയോജ്യമായ ബക്കിളുകള്‍ പിടിപ്പിച്ച് മോടിപിടിപ്പിക്കുകയാണ് ആധുനിക ഡിസൈനര്‍മാര്‍. സ്ത്രീകളുടെ ഷൂസുകളിലാണ് ബക്കിളുകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രചാരം. ബക്കിളുകള്‍ ഘടിപ്പിച്ച പലതരം ഷൂസുകള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. അവയില്‍ ചിലതിന്റെ ഉയരം കാല്‍മുട്ടുവരെ വരും! ചതുരത്തില്‍ മാത്രമല്ല വട്ടത്തിലുള്ള ബക്കിളുകളുമുണ്ട്. അഞ്ചു ബക്കിളുകള്‍ വരെയുള്ള അലങ്കാര ഷൂസുകള്‍ ഇന്ന് വാങ്ങാന്‍ കിട്ടും. അവയില്‍ ചിലതില്‍ സിപ്പറുമുണ്ടായിരിക്കും. ബക്കിള്‍ ഷൂസിന് അനുയോജ്യമായ സ്‌റ്റൈലന്‍ ട്രൗസറുകളും ഷോര്‍ട്ടുകളും മറ്റ് വസ്ത്രങ്ങളും ധരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം.

PREVIOUS STORY