പള്‍സ് റേറ്റ് കുറയ്ക്കാന്‍


Reporter

പെട്ടെന്നു ഹൃദയമിടിപ്പിന്റെ തോത് ഉയരുന്ന അവസ്ഥയാണ് ടാക്കിക്കാര്‍ഡിയ. ഇത് ഹൃദയാരോഗ്യത്തിന് ഏറെ കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ്. ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിയൊരുക്കും. പള്‍സ് റേറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്, ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ ടാക്കിക്കാര്‍ഡിയ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. തൈര്, പാല്‍, ചീസ്, ബ്രൊക്കോളി, ക്യാബേജ് തുടങ്ങിയവ ഉദാഹരണം.

ദിവസവും 270 മുതല്‍ 400 മില്ലീഗ്രാം വരെ മഗ്‌നീഷ്യം കൃത്യമായ പള്‍സ് റേറ്റിന് സഹായകമാണ്. ബ്രസീല്‍ നട്‌സ്, ബദാം, ഫല്‍ക് സീഡുകള്‍, ഓട്‌സ്, ഡേറ്റ്‌സ് എന്നിവ മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങളാണ്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയത്തിന് ചേര്‍ന്ന ഒരു ഭക്ഷണമാണ്. ചാള, അയില, കക്കയിറച്ചി എന്നിവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. വാള്‍നട്ട്, ഫല്‍ക്‌സ് സീഡുകള്‍ എന്നിവയും ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയവയാണ്.

പൊട്ടാസ്യമടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഹൃദയമസിലുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മസിലുകളുടെ വികാസവും ചുരുങ്ങളുമാണ് കൃത്യമായ രീതിയില്‍ പള്‍സ് റേറ്റുണ്ടാകാന്‍ സഹായിക്കുന്നത്.

ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഉയര്‍ന്ന പള്‍സ് റേറ്റ് കുറയ്ക്കാന്‍ സഹായിക്കും. ഇവ പ്രതിരോധശേഷി നല്‍കാനും നല്ലതു തന്നെ.

നാരുകള്‍ അടങ്ങിയ പഴവര്‍ഗങ്ങളും ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. മുന്തിരി, ആപ്പിള്‍, പീച്ച്, ബെറികള്‍ തുടങ്ങിവ പള്‍സ് റേറ്റ് കുറയ്ക്കാന്‍ സഹായിക്കും.

ഒലീവ് ഓയിലില്‍ മോണോ സ്വാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന് ഇത് നല്ലതാണ്.

വൈന്‍ മിതമായ അളവില്‍ കുടിയ്ക്കുന്നത് നല്ല കൊളസ്‌ട്രോള്‍ തോത് ഉയര്‍ത്തും. ഇത് ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്.

തവിടു കളയാത്ത ധാന്യങ്ങളില്‍ ഫൈറ്റോഈസ്ട്രജനുകള്‍, ഫൈറ്റോസ്റ്റിറോള്‍സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയരോഗങ്ങള്‍ക്കെതിരെയുള്ളള നല്ലൊരു പ്രതിരോധമാര്‍ഗമാണ്.

PREVIOUS STORY