ചന്ന മസാല


reporter

 ചന്ന2 കപ്പ്

 സവാള2

 തക്കാളി2

 പച്ചമുളക്4

 ഇഞ്ചിഒരു കഷ്ണം

 വെളുത്തുള്ളി7 അല്ലി

 മഞ്ഞള്‍പ്പൊടിഅര ടീസ്പൂണ്‍

 മുളകുപൊടി1 ടീസ്പൂണ്‍

 മല്ലിപ്പൊടി1 ടീസ്പൂണ്‍

 ഗരം മസാല1 ടീസ്പൂണ്‍

 ജീരകപ്പൊടിഅര ടീസ്പൂണ്‍

 ജീരകംഅര ടീസ്പൂണ്‍

 വയനയില

 ഉപ്പ്

 എണ്ണ

 മല്ലിയില

 ചന്ന വെള്ളത്തിലിട്ട് കുതിര്‍ത്തുക. ഇതില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിയ്ക്കണം. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, തക്കാളി, ഇഞ്ചി, വയനയിലഎന്നിവ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി അരിഞ്ഞു ചേര്‍ക്കണം. മുകളിലെ കൂട്ട് നല്ലപോലെ ചേര്‍ന്നു കഴിഞ്ഞാല്‍ മസാലപ്പൊടികളെല്ലാം തന്നെ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. ഇത് കുറുകിക്കഴിയുമ്പോള്‍ വേവിച്ച ചന്ന ചേര്‍ത്ത് ഇളക്കാം. ചാറ് ചന്നയില്‍ നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.

PREVIOUS STORY