പൊട്ടെറ്റോ ചീസ് ബോള്‍സ്


reporter

ഉരുളക്കിഴങ്ങ്4 ചീസ്1 കപ്പ് (ഗ്രേറ്റ് ചെയ്തത്) പച്ചമുളക്2 വെളുത്തുള്ളി4 കുരുമുളകുപൊടി1 ടീസ്പൂണ്‍ മുളകുപൊടി1 ടീസ്പൂണ്‍ ബ്രെഡ് സ്ലൈസ് ഉപ്പ് എണ്ണ ഉരുളക്കിഴങ്ങ് നല്ലപോലെ ഉടയ്ക്കുക. ഇതിലേക്ക് ഗ്രേറ്റു ചെയ്തു വച്ചിരിക്കുന്ന ചീസ് ചേര്‍ത്തിളക്കണം. ഉപ്പും എണ്ണയൊഴികെയുള്ള ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ബ്രെഡിന്റെ ബ്രൗണ്‍ നിറമുള്ള അരികുകള്‍ മുറിച്ചു കളയണം. ബ്രെഡ് വെള്ളത്തില്‍ മുക്കി നനയ്ക്കുക. വെള്ളം നല്ലവണ്ണം പിഴിഞ്ഞു കളഞ്ഞ ശേഷം കൈ കൊണ്ട് നല്ലപോലെ പരത്തണം. പരത്തിയ ബ്രെഡിലേക്ക് ഉരുളക്കിഴങ്ങ്ചീസ് കൂട്ട് അല്‍പം വയ്ക്കുക. ഇത് ബ്രെഡ് കൂട്ടി ഉരുട്ടി ഉരുളയാക്കുക. ചീനച്ചട്ടി ചൂടാക്കി ഈ കൂട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കണം. സോസ് ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

PREVIOUS STORY