ചില്ലി ചിക്കന്‍


reporter

ചേരുവകള്‍

കോഴി ചെറിയ കഷണങ്ങളാക്കിയത് - അര കിലോ

സോയാസോസ് - ഒരു സ്പൂണ്‍

ചില്ലി സോസ് - ഒരു സ്പൂണ്‍

ടുമാറ്റോ സോസ് - ഒരു സ്പൂണ്‍

വെളുത്തുള്ളി വട്ടത്തിലരിഞ്ഞത് - ഒരു സ്പൂണ്‍

പച്ചമുളക് വട്ടത്തിലരിഞ്ഞത് - രണ്ടു സ്പൂണ്‍

സവാള ചതുരത്തില്‍ അരിഞ്ഞത് - രണ്ട്

ക്യാപ്‌സിക്കം അരിഞ്ഞത് - നാല്

വിനാഗിരി - ഒരു സ്പൂണ്‍

പഞ്ചസാര - ഒരു സ്പൂണ്‍

എണ്ണ - അരകപ്പ്തയാറാക്കുന്ന വിധം

സോസുകളും വിനാഗിരിയും ഉപ്പും ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ പഞ്ചസാര ചേര്‍ത്തു ബ്രൗണ്‍ നിറമാകും വരെ ഇളക്കുക. ഇതില്‍ വെളുത്തുള്ളിയും പച്ചമുളകും സവാളയും വഴറ്റിയെടുക്കുക. ഇതിലേക്ക് കോഴിക്കഷണങ്ങള്‍ ചേര്‍ത്തിളക്കി 5 മിനിറ്റ് മൂടിവച്ചു വേവിക്കുക. ഇതിലേക്ക് മാറ്റിവച്ചിരിക്കുന്ന സോസ് മിശ്രിതം ചേര്‍ത്തിളക്കി നന്നായി വേവിച്ചെടുക്കുക. വെന്തു വരുമ്പോള്‍ ക്യാപ്‌സിക്കം ചേര്‍ത്തിളക്കി എണ്ണയില്‍ നന്നായി വഴറ്റിയെടുക്കുക.

 

PREVIOUS STORY