ബോട്ടോക്‌സ് കുത്തിവയ്പിന് ദോഷങ്ങളും


reporter

 പണ്ടത്തെപ്പോലെയല്ല, സൗന്ദര്യസംരക്ഷണത്തിന് ഇപ്പോള്‍ വഴികളേറെയാണ്. ഇത്തരം വഴികളിലൊന്നാണ് ബൊട്ടോക്‌സ് കുത്തിവയ്പ്. മുഖത്തെ അഭംഗി മറയ്ക്കാനാണ് ഇത്തരം കുത്തിവയ്പുകളെടുക്കാറ്. ബോട്ടോലിനിയം ടോക്‌സിന്‍ ടൈപ്പ് എ, ഹ്യൂമണ്‍ ആല്‍ബുമിന്‍, സോഡിയം ക്ലോറൈഡ് എന്നിവയാണ് ബോട്ടോക്‌സ് ഇന്‍ജക്ഷന്‍ മിശ്രിതത്തില്‍ അടങ്ങിയിരിക്കുന്നത്.

 മുഖത്തെ അപാകതകള്‍ പരിഹരിച്ച് സൗന്ദര്യം നല്‍കുമെങ്കിലും ഇത് വരുത്തി വയ്ക്കുന്ന ദോഷങ്ങളും പലതുണ്ട്. ഇതിലെ ചില ഘടകങ്ങള്‍ ചിലരില്‍ അലര്‍ജിയുണ്ടാക്കും. ചര്‍മം ചൊറിഞ്ഞു തടിക്കുക, ആസ്തമ, തല ചുറ്റ്, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാന അലര്‍ജികള്‍. ചര്‍മകോശങ്ങള്‍ മൃദുവായവരില്‍ ഇത്തരം കുത്തിവയ്പുകള്‍ കോശങ്ങളില്‍ മുറിവേല്‍പ്പിക്കാനും ചര്‍മത്തില്‍ മുറിവുകളും വീര്‍ത്തുതടിക്കുലുമുണ്ടാകാനും വഴിയൊരുക്കും. നെറ്റിയിലോ കണ്ണിനോടോ ചേര്‍ന്ന ഭാഗങ്ങളിലോ ആണ് ബോട്ടോക്‌സ് കുത്തിവയ്ക്കുന്നതെങ്കില്‍ ചിലരില്‍ കണ്‍പോളകള്‍ താഴേക്ക് തൂങ്ങിപ്പോരുന്നതായി താല്‍ക്കാലികമായെങ്കിലും അനുഭവപ്പെടും. പെല്‍വിക് മസിലുകളുടെ പ്രശ്‌നം കാരണം എപ്പോഴും മൂത്രശങ്കയുണ്ടാകുന്നവര്‍ക്കു നല്‍കുന്ന ചികിത്സ കൂടിയാണ് ബോട്ടോക്‌സ്. എന്നാല്‍ ചര്‍മസൗന്ദര്യത്തിനായി ബോട്ടോക്‌സെടുക്കുമ്പോള്‍ ഇത് യൂറിനിറി ഇന്‍ഫെക്ഷന് വഴിയൊരുക്കും. കുത്തിവയ്‌പെടുത്ത് ഒരാഴ്ച കഴിയുമ്പോള്‍ ചിലരില്‍ പനിയ്ക്കു സമാനമായ ലക്ഷണങ്ങള്‍, തലവേദന, ശരീരവേദന, ശരീരോഷ്മാവ് വര്‍ദ്ധിക്കുക തുടങ്ങിയവ കണ്ടുവരാറുണ്ട്. ചിലരില്‍ ബോട്ടോക്‌സ് കുത്തിവയ്പ് സൈനസ് പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്. ബ്രോങ്കൈറ്റിസ്, ശ്വസന സംബന്ധമായ അണുബാധ എന്നിവയും ചിലരില്‍ ബ്രോങ്കൈറ്റിസ് വരുത്തി വയ്ക്കാറുണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞ ദോഷവശങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും പരിചയസമ്പന്നനായ ഒരാളുടെ അടുത്തു മാത്രമേ ഇത്തരം ചികിത്സകള്‍ തേടാവൂ.

PREVIOUS STORY