ട്രിപ്പിള്‍ ചോക്‌ളേറ്റ് മില്‍ക്ക് ഷേക്


reporter

 ചേരുവകള്‍ ചോക്‌ളേറ്റ് ഐസ്‌ക്രീം ഒന്നോ രണ്ടോ കരണ്ടി പാല്‍ എട്ട് ഔണ്‍സ് അല്ലെങ്കില്‍ 240 മില്ലീലിറ്റര്‍ ചോക്‌ളേറ്റ് സ്ട്രാ അല്ലെങ്കില്‍ സ്റ്റിക്ക് പൊടിച്ച ബ്രൗണി രണ്ട് എണ്ണം കടഞ്ഞെടുത്ത ക്രീം ചോക്‌ളേറ്റ് സിറപ്പ് അല്ലെങ്കില്‍ ചോക്‌ളേറ്റ് സ്വാസ് ഉണ്ടാക്കുന്നവിധം 1. എടുത്തു വച്ചിരിക്കുന്ന പാല്‍ ബ്‌ളെന്‍ഡറിലേക്ക് ഒഴിക്കുക. 2. ഇതിലേക്ക് ചേക്‌ളേറ്റ് ഐസ്‌ക്രീം ചേര്‍ക്കുക. ഒന്നോ രണ്ടോ കരണ്ടി മതിയാകും. നിങ്ങളുടെ രുചിക്ക് അനുസരിച്ച് കൂടുതല്‍ ചേര്‍ക്കാവുന്നതാണ്. 3. മാര്‍ദ്ദവമുള്ള മിശ്രിതമാകുന്നതു വരെ ഐസ്‌ക്രീമും പാലും ചേര്‍ത്ത് ഇളക്കുക. 4. ഇതിലേക്ക് പൊടിച്ച ബ്രൗണി ചേര്‍ക്കുക. ഇത് നല്ല പൊടിയായെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ മിശ്രിതത്തില്‍ നന്നായി ഇളക്കി ചേര്‍ക്കാന്‍ കഴിയില്ല. ബാക്കിയുള്ള ചേരുവകളും ചേര്‍ക്കുക. 5. ചേരുവകളെല്ലാം നന്നായി കൂടക്കലര്‍ന്ന് മില്‍ക്ക് ഷേക്ക് തരികള്‍ ഇല്ലാതാകുന്നതു വരെ ബ്‌ളെന്‍ഡ് ചെയ്യുക. 6. ബ്‌ളെന്‍ഡര്‍ ഓഫ് ചെയ്യുക. ഇനി ട്രിപ്പിള്‍ ചോക്‌ളേറ്റ് മില്‍ക്ക് ഷേക്ക് ഗഌസുകളിലേക്ക് പകരാം. 7. കടഞ്ഞെടുത്ത ക്രീം ഉപയോഗിച്ച് മില്‍ക്ക് ഷേക്ക് അലങ്കരിക്കുക. 8. ചോക്‌ളേറ്റ് സിറപ്പോ സ്വാസോ ഇതിന് മുകളില്‍ എല്ലായിടത്തുമായി ഇറ്റിക്കുക. 9. ചോക്‌ളേറ്റ് സ്ട്രായോ സ്റ്റിക്കോ കപ്പിലേക്കിട്ട് ട്രിപ്പിള്‍ ചോക്‌ളേറ്റ് മില്‍ക്ക് ഷേക്ക് രുചിക്കാം.

PREVIOUS STORY