ടുമാറ്റൊ - വാട്ടര്‍മെലണ്‍ സാലഡ്


reporter

ചേരുവകള്‍

മുക്കാലിഞ്ച് വലിപ്പമുള്ള വാട്ടര്‍മെലണ്‍ ക്യൂബുകള്‍ - 5 കപ്പ്

പഴുത്ത തക്കാളി - 2 കപ്പ് (മുക്കാലിഞ്ച് ക്യൂബുകള്‍)

വിനാഗിരി - അര കപ്പ്

ഒലിവെണ്ണ (എക്‌സ്ട്ര വിര്‍ജിന്‍) - കാല്‍ കപ്പ്

കുരുമുളകുപൊടി - അര ടീസ്പൂ.

ഉപ്പ് - അര ടീസ്പൂ.

പഞ്ചസാര - 3 ടീസ്പൂ.

ഉള്ളി - ഒന്ന് കനംകുറച്ചരിഞ്ഞത്തയാറാക്കുന്ന വിധം

ഒരു വലിയ ബൗളില്‍ വാട്ടര്‍മെലണും തക്കാളിയും എടുക്കുക. ഉപ്പും പഞ്ചസാരയും ചേര്‍ത്ത് നന്നായിളക്കിപ്പിടിപ്പിക്കുക. 15 മിനിറ്റ് ഇങ്ങനെ വയ്ക്കുക. ഉള്ളി, വിനാഗിരി, ഒലിവെണ്ണ എന്നിവ ചേര്‍ക്കുക. അടച്ച് രണ്ടു മണിക്കൂര്‍ തണുപ്പിക്കുക. ഫ്രിജില്‍ വച്ച് കുരുമുളകുപൊടി വിതറി വിളമ്പുക.

PREVIOUS STORY