കൈതച്ചക്കമാമ്പഴപ്പച്ചടി


reporter

 ചേരുവകള്‍

 കൈതച്ചക്ക കാല്‍ക്കിലോ, മാമ്പഴം കാല്‍ക്കിലോ, ഉപ്പ് പാകത്തിന്, മഞ്ഞള്‍പ്പൊടി അര ടീ സ്പൂണ്‍, തൈര് ഒരു കപ്പ്

 അരപ്പിന്

 തേങ്ങ ചുരണ്ടിയത് ഒന്നരക്കപ്പ്, പച്ചമുളക് രണ്ടെണ്ണം, കടുക് കാല്‍ ടീ സ്പൂണ്‍

 വറുത്തിടാന്‍

 എണ്ണ കാല്‍ ടീ സ്പൂണ്‍, കടുക്, ഉലുവ ഒരു ടീ സ്പൂണ്‍, കറിവേപ്പില ഒരു തണ്ട്, ഉണക്കമുളക് ഒരെണ്ണം

 തയാറാക്കുന്ന വിധം: കൈതച്ചക്കയുടെ തൊലി കളഞ്ഞ് മധ്യഭാഗം മുറിച്ച് മാറ്റി ചെറുകഷണങ്ങളാക്കുക. മാമ്പഴം അല്‍പ്പം കൂടി വലിയ കഷണങ്ങളായരിയുക. ഇതില്‍ ഉപ്പും മഞ്ഞളും അല്‍പ്പം വെള്ളവും ചേര്‍ത്ത് വേവിച്ചു വാങ്ങുക. അരയ്ക്കാന്‍ കുറിച്ചവ അരച്ച് തൈരില്‍ ചേര്‍ത്ത് വെന്ത കഷണത്തോടൊപ്പം ചേര്‍ക്കുക. വറുക്കാന്‍ കുറിച്ചവ വറുത്ത് കടുക് പൊട്ടുമ്പോള്‍ അരപ്പും തൈരും ചേര്‍ത്ത കഷണം ഇതിലേക്ക് ചേര്‍ത്ത് ഒരു തിള വന്നാല്‍ ഉടന്‍ വാങ്ങുക.

PREVIOUS STORY