ഏത്തയ്ക്കവന്‍പയര്‍ എരിശേരി


reporter

ചേരുവകള്‍

ഏത്തയ്ക്ക രണ്ടെണ്ണം, വന്‍പയര്‍ അന്‍പതു ഗ്രാം, ഉപ്പ് പാകത്തിന്, മഞ്ഞള്‍പ്പൊടി കാല്‍ ടീ സ്പൂണ്‍

അരപ്പിന്

ചുരണ്ടിയ തേങ്ങ മുക്കാല്‍ക്കപ്പ്, കുരുമുളക്‌പൊടി ഒരു ടീ സ്പൂണ്‍, വെളുത്തുള്ളി (ചതയ്ക്കാന്‍) രണ്ട് അല്ലി, കുരുമുളക് (ചതയ്ക്കാന്‍) രണ്ടെണ്ണം, കറിവേപ്പില (ചതയ്ക്കാന്‍) ഒരു തണ്ട്

വറുക്കാന്‍

പാചകഎണ്ണ രണ്ട് ടീ സ്പൂണ്‍, തേങ്ങ ചുരണ്ടിയത് രണ്ട് ടീ സ്പൂണ്‍, കടുക്, ഉഴുന്ന് കാല്‍ ടീ സ്പൂണ്‍ വീതം, കറിവേപ്പില ഒരു തണ്ട്, ഉണക്കമുളക് രണ്ടായി മുറിച്ചത് രണ്ടെണ്ണം

തയാറാക്കുന്ന വിധം: വന്‍പയര്‍ അല്‍പ്പനേരം കുതിര്‍ത്ത് പ്രഷര്‍ കുക്കറില്‍ പകുതി വേവിച്ച് വയ്ക്കുക. ഏത്തയ്ക്കയുടെ തൊലി ചെത്തി ഒരിഞ്ച് കനത്തില്‍ അരിഞ്ഞ് വെള്ളത്തിലിട്ട് കറ നീക്കി നന്നായി കഴുകി വന്‍പയറിനൊപ്പം ചേര്‍ത്ത് ഉപ്പ്, മഞ്ഞള്‍പ്പൊടി, പാകത്തിന് വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. വന്‍പയര്‍ നന്നായി വേവണം. കഷണം വെന്താല്‍ വാങ്ങി വച്ച് തേങ്ങ, മുളക്‌പൊടി എന്നിവ ചെറുതായി അരച്ചതും ചതച്ച ചേരുവകളും ചേര്‍ക്കുക. വറുക്കാനുള്ള ചേരുവകള്‍ വറുത്ത് ഇതോടൊപ്പം ചേര്‍ക്കുക. തേങ്ങ വറുക്കുമ്പോള്‍ ബ്രൗണ്‍ നിറം ആകാന്‍ ശ്രദ്ധിക്കണം. തേങ്ങ അവസാനമേ വറുത്തിടാവൂ. ഒന്നുകൂടി അടുപ്പത്ത് വച്ചു തിളപ്പിച്ച് ചാറ് അല്‍പ്പമായി ശേഷിക്കുമ്പോള്‍ വാങ്ങുക. തീരെ വറ്റാതിരിക്കാനും ശ്രദ്ധിക്കണം.

PREVIOUS STORY