മുട്ട കബാബ്


reporter

1. മുട്ട - 8 എണ്ണം (പുഴുങ്ങിയത്)

2. ഇറച്ചി (ബീഫ്) എല്ലില്ലാത്തത് - 300 ഗ്രാം

3. സവാള - 6 എണ്ണം

4. ഉരുളക്കിഴങ്ങ് - 3 എണ്ണം

5. പച്ചമുളക് - 6 എണ്ണം

6. കറിവേപ്പില - ആവശ്യത്തിന്

7. ഉപ്പ്, റൊട്ടിപ്പൊടി - ആവശ്യത്തിന്

8. വെളിച്ചെണ്ണ - പൊരിക്കാനുള്ള ആവശ്യത്തിന്പാകം ചെയ്യുന്ന വിധം:

വേവിച്ച ഇറച്ചി മിക്‌സിയില്‍ ഒന്ന് അരച്ചെടുക്കണം (വല്ലാതെ അരഞ്ഞു പോകരുത്). പച്ചമുളക്, സവാള, കറിവേപ്പില, മിക്‌സിയില്‍ അടിച്ച ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ചേര്‍ത്ത് ഇറച്ചിയും ഉപ്പും കൂട്ടി നന്നായി കുഴയ്ക്കണം. പുഴുങ്ങിയ മുട്ട ഈ കൂട്ടില്‍ പൊതിയണം. ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ച് പൊതിഞ്ഞുവച്ചിരിക്കുന്ന മുട്ട അതില്‍ മുക്കിയ ശേഷം റൊട്ടിപ്പൊടിയിലും മുക്കി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കണം.

PREVIOUS STORY