മംഗലാപുരം സ്‌റ്റൈല്‍ ചെമ്മീന്‍ കറി


reporter

ചെമ്മീന്‍1 കിലോ

സവാള3

തക്കാളി3

വെളുത്തുള്ളി ചതച്ചത്3 ടീസ്പൂണ്‍

ഗ്രാമ്പൂ2

കറുവാപ്പട്ടചെറിയ കഷ്ണം

മഞ്ഞള്‍പ്പൊടിഅര ടീസ്പൂണ്‍

മുളകുപൊടി1 ടേബിള്‍ സ്പൂണ്‍

പുളിചെറുനാരങ്ങാവലിപ്പത്തില്‍

മല്ലിയില

പുളി വെള്ളത്തിലിട്ടു പിഴിഞ്ഞെടുക്കുക. ചെമ്മീന്‍, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തി പുളിവെള്ളത്തിലിട്ട് അര മണിക്കൂര്‍ വയ്ക്കുക.

ഒരു പാത്രത്തിലോ അല്ലെങ്കില്‍ മണ്‍ചട്ടിയിലോ വെളിച്ചെണ്ണയൊഴിയ്ക്കുക. ഇതിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ചേര്‍ക്കണം. ഇതിന്റെ മണം വന്നു തുടങ്ങുമ്പോള്‍ സവാള അരിഞ്ഞതു ചേര്‍ക്കുക. ഇത് നല്ലപോലെ വഴറ്റണം. ഇതിലേക്ക് ചെമ്മീന്‍ കൂട്ടു ചേര്‍ക്കുക. തക്കാളി അരിഞ്ഞതും ഇതിലേക്കു ചേര്‍ക്കണം.

വെന്ത് ചാറു കുറുകി വരുമ്പോള്‍ വാങ്ങിവച്ച് മല്ലിയില ചേര്‍ക്കാം. ചോറിനൊപ്പം ചൂടോടെ കഴിയ്ക്കാന്‍ പറ്റിയ ചെമ്മീന്‍ കറി തയ്യാര്‍.

PREVIOUS STORY