സെക്കന്റ് ഇന്നിങ്‌സ് വരുന്നു..


Reporter

റെഡ് റാബിറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രമാണ് സെക്കന്റ് ഇന്നിങ്‌സ്. മനു മാധവ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.മനു മാധവ് പ്രായത്തിന്റെ പ്രസരിപ്പില്‍ സ്വപ്നങ്ങളുടെ കളികൂട്ടുകാരനായി ജീവിതം ആഘോഷിക്കുന്ന ചെറുപ്പക്കാനാണ്. ക്ലബിനു വേണ്ടി ക്രിക്കറ്റ് കളിക്കുന്ന മനുവിന്റെ പ്രകടനം മറ്റുള്ളവരില്‍ ആവേശം പകരുന്നതായിരുന്നു. മനുവിന് ഒരു കാമുകി ഉണ്ടായിരുന്നു. അങ്ങനെ ഓരോ നിമിഷവും ആഘോഷത്തിന്റെ നിറവില്‍കഴിയുമ്പോഴാണ് മനു ഒരു സത്യം തിരിച്ചറിഞ്ഞത്. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ താന്‍ മരിക്കുമെന്ന സത്യം ഒടുവില്‍ മനുവിന് വിശ്വസിക്കേണ്ടി വന്നു. അതോടെ ആദ്യം നഷ്ടമായത് കാമുകിയെയാണ്. ജീവിതം പുതിയ രൂപഭാവത്തില്‍ മനുവിന്റെ മുമ്പില്‍പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തില്‍ മനുമാധവ് ആയി രാജേഷ് പിള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലും തെലുങ്കിലും ഓരോ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ആയിഷ്‌ക ശര്‍മ്മയാണ് പാര്‍വതിയായി അഭിനയിക്കുന്നത്.

സിദ്ധിഖ്, അജു വര്‍ഗ്ഗീസ്, ഇര്‍ഷാദ്, കോട്ടയം നസീര്‍, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, കലാഭവന്‍ പ്രജോദ്, സുനില്‍ സുഖദ, റിച്ച പനായി, കാതല്‍ സന്ധ്യ, കൃഷ്ണപ്രഭ, വല്‍സല മേനോന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ദീപ്തിയുടേതാണ് കഥ, തിരക്കഥ, സംഭാഷണം. വിനോദ് ഭാരതി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംവിധായകന്‍ സനൂപിന്റെ വരികള്‍ക്ക് ഈണം പകരുന്നത് സ്റ്റീഫന്‍ ദേവസ്യയാണ്. പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ ജോണ്‍ കുടിയാന്‍ മല, കല എം.ബാവ ,മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം സുനിത, സ്റ്റില്‍സ് സുനില്‍ ഗുരുവായൂര്‍, അസോസിയേറ്റ് ഡയറക്ടര്‍പീയുഷ്, സംവിധാന സഹായികള്‍പ്രവീണ്‍, ജോസഫ്, ദീപക്, പ്രൊഡക്ഷന്‍ മാനേജര്‍ജിതേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ജോളി ജോണ്‍, പ്രോജക്റ്റ് ഡിസൈനര്‍ബാദുഷ.

PREVIOUS STORY