ലിജോ ജോസും, ഫഹദും ആമേനു ശേഷം ഒന്നിക്കുന്നു


Reporter

ആമേനു ശേഷം ഫഹദ് ഫാസിലും ലിജോ ജോസ് പല്ലിശ്ശേരിയും ഒന്നിക്കുന്നു. അടുത്ത വര്‍ഷം ആദ്യം മാത്രം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം. ഡിസ്‌കോ എന്ന തന്റെ പുതിയ ചിത്രത്തിന് ശേഷം മാത്രമേ ചിന്തിക്കൂ എന്നാണ് ലിജോ അറിയിക്കുന്നത്. ഫഹദ് അഭിനയിച്ച െ്രെഫഡേ എന്ന ചിത്രത്തിന്റെ രചിതാവായ നജീം കോയയാണ് ചിത്രത്തിന്റെ രചന നടത്തുന്നത്.'നെയ് വേട്ട' എന്നാണ് ചിത്രത്തിന് താല്‍കാലികമായി നല്‍കിയിരിക്കുന്ന പേര്. അതിനിടയില്‍ ലിജോയുടെ അടുത്ത ചിത്രമായ ഡിസ്‌കോ ഗോവയിലായിരിക്കും ചിത്രീകരണം നടത്തുകയെന്ന് റിപ്പോര്‍ട്ടുണ്ട്.

വന്‍ ഹിറ്റായ ഹോളിവുഡ് ചലച്ചിത്രം ഹാങ് ഓവറിന്റെ റീമേക്കാണ് ഡിസ്‌കോ എന്ന നിലയില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അത് ലിജോ നിരാകരിക്കുന്നു. ആമേനില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു ചിത്രമായിരിക്കും ഡിസ്‌കോ എന്നാല്‍ അത് ഒരിക്കലും ഒരു ചിത്രത്തിന്റെ റീമേക്കല്ല ലിജോ പറയുന്നു.

ശ്രീനാഥ് ബാസി, രാജീവ് പിള്ള, ജോയ് മാത്യു എന്നിവരും ഡിസ്‌കോയില്‍ അഭിനയിക്കുന്നുണ്ട്.

PREVIOUS STORY