ആലൂ മട്ടര്‍


reporter

 ഉരുളക്കിഴങ്ങ്5

 പീസ്200 ഗ്രാം

 തക്കാളി1

 പച്ചമുളക്2

 ഇഞ്ചി1 കഷ്ണം

 ജീരകംഅര ടീസ്പൂണ്‍

 മുളകുപൊടി1 ടീസ്പൂണ്‍

 ജീരകപ്പൊടിഅര ടീസ്പൂണ്‍

 ഗരം മസാല1 ടീസ്പൂണ്‍

 കസൂരി മേത്തി1 ടീസ്പൂണ്‍

 ഫ്രഷ് ക്രീം ഉപ്പ് മല്ലിയില എണ്ണ

 ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളയുക. നാലായി മുറിയ്ക്കണം. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ജീരകം പൊട്ടിക്കണം. ഇതില്‍ പച്ചമുളകു ചേര്‍ക്കുക. ഉരുളക്കിഴങ്ങ് ഇതിലേക്കു ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് ഇഞ്ചി ചേര്‍ത്തിളക്കുക. പിന്നീട് തക്കാളിയും ചേര്‍്ക്കണം. മുകളിലെ കൂട്ടിലേക്ക് ഗ്രീന്‍പീസ് ചേര്‍ക്കണം. മുളകുപൊടി, ഉപ്പ്, ജീരകപ്പൊടി എന്നിവയും ഇതിലേക്കു ചേര്‍ക്കുക. ഇതിലേക്ക് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. ഇതിലേക്ക് കസൂരി മേത്തി, ഗരം മസാല എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. കറി ഒരുവിധം കുറുകുമ്പോള്‍ ഫ്രഷ് ക്രീമും ചേര്‍ക്കണം. രണ്ടു മൂന്നു മിനിറ്റു കൂടി വേവിച്ച ശേഷം വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.

PREVIOUS STORY