ആന്ധ്രാ ചിക്കന്‍


reporter

 ചേരുവകള്‍

 1. ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത് - ഒരു കിലോ

 മൂക്കാത്ത തേങ്ങ കൊത്തുകള്‍ - ഒരു മുറി തേങ്ങ

 2. തേങ്ങ - അര മുറി (ചിരവിയത്)

 പട്ട - 2 കഷണം, ഗ്രാമ്പൂ - 4, ഏലക്ക - 4, കുരുമുളക് - 10, കസ്‌കസ് ഒരു സ്പൂണ്‍, പെരുംജീരകം 1 സ്പൂണ്‍, ചെറിയ ജീരകം ഒരു സ്പൂണ്‍, വെള്ളുള്ളി - ഒരു ബാള്‍, ചുവന്നുള്ളി 6 എണ്ണം, മുളകുപൊടി ഒരു സ്പൂണ്‍, മല്ലിപ്പൊടി - 1 സ്പൂണ്‍, മഞ്ഞള്‍പ്പൊടി അര സ്പൂണ്‍, വേപ്പില - 5 തണ്ട്.

 3. സവാള നേരിയതായി അരിഞ്ഞത് 3 എണ്ണം

 പച്ചമുളക് പിളര്‍ന്നത് - 4 എണ്ണം, ഇഞ്ചി ചതച്ചത് ഒരു ടേബിള്‍ സ്പൂണ്‍, തക്കാളി അരിഞ്ഞത് - 3 എണ്ണം, വെളിച്ചെണ്ണ ആവശ്യത്തിന്.

 4. കാപ്‌സിക്കം - ഒരെണ്ണം, പച്ചമുളക് 5 എണ്ണം, സെലറി - 2 തണ്ട്, സ്പ്രിങ് ഒനിയന്‍ - 2 തണ്ട്.

 5. ഉരുളക്കിഴങ്ങ് - 2 എണ്ണം

 6. മല്ലിയില - ഒരുപിടി തയാറാക്കുന്ന വിധം

 രണ്ടാമത്തെ ചേരുവ ചുവക്കെ വറുത്ത് മയത്തില്‍ അരച്ചുവയ്ക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് മൂന്നാം ചേരുവ വഴറ്റിയശേഷം തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റിയതില്‍ വറുത്തരച്ച തേങ്ങ മിശ്രിതം ചേര്‍ത്ത് വഴറ്റി എണ്ണ തെളിയുമ്പോള്‍ ചിക്കനും ഉപ്പും തേങ്ങാക്കൊത്തും ചേര്‍ത്തു നന്നായി ഇളക്കി മൂടിവയ്ക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. ചിക്കന്‍ വെന്ത് ഗ്രേവി കുറുകിക്കഴിയുമ്പോള്‍ ഇറക്കാം. അല്‍പം നെയ്യില്‍ ഒരിഞ്ചു നീളത്തില്‍ അരിഞ്ഞ കാപ്‌സികം, പച്ചമുളക് പിളര്‍ന്നത്, സെലറി, സ്പ്രിങ് ഒനിയന്‍ അരിഞ്ഞത് എന്നിവ ചെറുതായി വഴറ്റി കറിയില്‍ ചേര്‍ക്കാം. മല്ലിയില അരിഞ്ഞതും ചേര്‍ത്തു മൂടി വയ്ക്കുക.

PREVIOUS STORY