ക്ലീന്‍ഷേവ് മാത്തുക്കുട്ടിയായി മമ്മൂട്ടി


Reporter

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് ക്ലീന്‍ ഷേവ് മുഖം. പുതിയ ചിത്രത്തിന്റെ ഗെറ്റ് അപ്പുമായി മമ്മൂട്ടി ഇതിനകം തന്നെ പല പൊതുപരിപാടികളും ചാനല്‍ പരിപാടികളുമെല്ലാം പങ്കെടുത്തുകഴിഞ്ഞു. ഏറെ നാളുകള്‍ക്കുശേഷമാണ് മമ്മൂട്ടി ക്ലീന്‍ ഷേവില്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. നേരത്തേ രഞ്ജിത്ത് ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലും മമ്മൂട്ടി തീര്‍ത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലായിരുന്നു. പ്രാഞ്ചിയേട്ടനില്‍ പറ്റിച്ചുവെട്ടിയ മീശയായിരുന്നു പ്രധാന ഹൈലൈറ്റ്, മാത്തുക്കുട്ടിയിലെത്തുമ്പോള്‍ രഞ്ജിത്ത് മമ്മൂട്ടിയെ ക്ലീന്‍ ഷേവിലാണ് അവതരിപ്പിക്കുന്നത്. ജര്‍മ്മനിയിലെ താമസം മതിയാക്കി നാട്ടില്‍ തിരിച്ചെത്തുന്ന ഒരു എന്‍ആര്‍ഐ ആയിട്ടാണ് മമ്മൂട്ടി ചിത്രതില്‍ അഭിനയിക്കുന്നത്. പ്രാഞ്ചിയേട്ടന്‍ പോലെതന്നെ ആക്ഷേപഹാസ്യരീതിയിലുള്ള ചിത്രമാണ് മാത്തുക്കുട്ടിയെന്നാണ് സൂചന. ഇതിന് മുമ്പ് ഭൂതക്കണ്ണാടിയുള്‍പ്പെടെയുള്ള ചില ചിത്രങ്ങളില്‍ മമ്മൂട്ടി മീശയില്ലാതെ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മോഹന്‍ലാലും ദിലീപും എല്ലാം അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും മമ്മൂട്ടിയുടെ വരാനിരിക്കുന്ന ഹിറ്റുകളിലൊന്നായിരിക്കും മാത്തുക്കുട്ടിയെന്നകാര്യത്തില്‍ സംശയിക്കാനില്ല.

PREVIOUS STORY