കാന്‍ ജൂറിയാകാന്‍ വിദ്യാബാലന്‍


Reporter

66 ാം കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി അംഗങ്ങളില്‍ ബോളിവുഡ് താരം വിദ്യാബാലനും. ഒമ്പതംഗ ജൂറി അംഗങ്ങളില്‍ വിദ്യാബാലനെ കൂടാതെ ലൈഫ് ഓഫ് പൈയുടെ സംവിധായകന്‍ ആങ് ലീയും ഹോളിവുഡ് സംവിധായകനും സ്റ്റീവന്‍ സ്പില്‍ബെര്‍ഗും ജൂറി അംഗങ്ങളായി ഇടം നേടിയിട്ടുണ്ട്.ഇതാദ്യമായാണ് ഒരു മലയാളി കാന്‍ ഫെസ്റ്റിലെ ജൂറി അംഗമാകുന്നത്.വിദ്യാബാലനടങ്ങുന്ന ജൂറി അംഗങ്ങളാണ് മത്സരത്തിനെത്തുന്ന 19 ചിത്രങ്ങളില്‍ നിന്ന് മികച്ച ചിത്രം തിരഞ്ഞെടുക്കുക. മെയ് 15 മുതല്‍ 26 വരെയാണ് കാന്‍ ചലച്ചിത്രോത്സവം നടക്കുന്നത്.ശേഖര്‍ കപൂര്‍, ശര്‍മിള ടാഗോര്‍ എന്നിവരാണ് ഇതിന് മുമ്പ് കാന്‍ ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളായ ഇന്ത്യക്കാര്‍.

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികമാഘോക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് പ്രത്യേക ക്ഷണവും കാനിലേക്കുണ്ട്.വിദ്യാബാലനെ കൂടാതെ ഹ്രസ്വചിത്ര വിഭാഗത്തില്‍ ഇന്ത്യന്‍ താരം നന്ദിതാ ദാസും ജൂറി അംഗമാകുന്നുണ്ട്.' ദി ഗ്രേറ്റ് ഗട്ട്‌സ്‌ബൈ' ആണ് കാനിലെ ഉദ്ഘാടന ചിത്രം. ഇത്തവണ നാല് ഇന്ത്യന്‍ ചിത്രങ്ങളാണ് കാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബോംബെ ടാക്കീസ്, അഗ്ലി, ഡബ്ബ, മണ്‍സൂണ്‍ ഷൂട്ടൗട്ട് എന്നീ ചിത്രങ്ങളാണവ.

PREVIOUS STORY