രേവതിയും സുരേഷ്‌മേനോനും പിരിഞ്ഞു


Reporter

ചെന്നെ: പ്രശസ്ത സിനിമാതാരവും സംവിധായകയുമായ രേവതി വിവാഹ മോചനം നേടി. ചെന്നൈയിലെ കുടുംബകോടതിയാണ് വിവാഹ മോചനം അനുവദിച്ചത്. പരസ്പര സമ്മതപ്രകാരമാണ് വിവാഹ മോചനമെന്നും കുറെനാളുകളായി രേവതിയും സുരേഷ് മേനോനും വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും ജഡ്ജി ടി.സി.എസ്. രാജചൊക്കലിംഗം ഉത്തരവില്‍ പറഞ്ഞു. 

കഴിഞ്ഞ ഒക്‌ടോബറിലാണ് ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. അതേസമയം ഇരുവരും തങ്ങളുടെ സഹൃദത്തില്‍ വിള്ളലുണ്ടാകില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.പുതിയ മുഖം എന്ന തമിഴ് ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചതുമുതലാണ് ഇരുവരും പ്രണയത്തിലായത്. 1988 ലായിരുന്നു ഇവരുടെ വിവാഹം.

1983ല്‍ ഭാരതി രാജയുടെ മണ്‍വാസനൈ എന്ന ചിത്രത്തിലൂടെയാണ് രേവതി സിനിമയിലെത്തിയത്. അതേ വര്‍ഷംതന്നെ ഭരതന്റെ കാറ്റത്തെ കിളിക്കൂടിലൂടെ മലയാളത്തിലുമെത്തി. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രേവതി മിത്ര് , ഫിര്‍മിലേഗ എന്നീ ചിത്രങ്ങളുടെ സംവിധായികയാണ്.

രേവതിയും,സുരേഷ്‌മേനോനും ചേര്‍ന്ന് നിരവധി ടെലിവിഷന്‍ സീരിയലുകള്‍ നിര്‍മ്മിക്കുകയും അവയിലൂണ്ടായ കനത്ത നഷ്ടമാണ് ഇരുവരുടെയും ബന്ധത്തില്‍ ഉലച്ചില്‍ വീഴ്ത്താന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.മാനസികമായി അകന്നതോടെ ഇരുവരും വിവാഹമോചനം നേടാന്‍ ഒരുമിച്ച് തീരുമാനം എടുക്കുകയായിരുന്നു. 2002 മുതല്‍ ഇരുവരും വേറിട്ട് താമസിക്കുകയായിരുന്നു.

PREVIOUS STORY