ഉരുളക്കിഴങ്ങ് സ്‌പെഷല്‍


reporter

 പൊട്ടറ്റോ ലോലിപോപ്പ്

 ചേരുവകള്‍:

 ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് - 4 കപ്പ്

 ബട്ടര്‍ - 3 ടേബിള്‍ സ്പൂണ്‍

 പച്ച കുരുമുളക് - 2 ടീ സ്പൂണ്‍

 കുരുമുളക് പൊടി - 1 ടീ സ്പൂണ്‍

 റൊട്ടിപ്പൊടി - 2 കപ്പ്

 ഉപ്പ് - പാകത്തിന്

 എണ്ണ - വറുക്കാന്‍ ഉണ്ടാക്കുന്ന വിധം:

 ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്, ബട്ടര്‍, ഉപ്പ്, കുരുമുളക് പൊടി, പച്ച കുരുമുളക് എന്നിവ യോജിപ്പിച്ചു വയ്ക്കുക. ഇവ ചെറു ഉരുളകളാക്കി റൊട്ടിപ്പൊടിയില്‍ ഇട്ടുരുട്ടി വൃത്താകൃതിയിലോ നീളന്‍ ഉരുളകളായോ ആകൃതി വരുത്തി ചൂട് എണ്ണയിലിട്ട് വറുത്തു കോരുക. ഓരോന്നിലും ഓരോ ടൂത്ത് പ്രിക്ക് കുത്തി നിര്‍ത്തി വിളമ്പുക

PREVIOUS STORY