ഉപ്പു കൂടിയാല്‍


reporter

 നമ്മുടെ ഭക്ഷണക്രമം ഇപ്പോള്‍ പഴയതു പോലെയല്ല. ഫാസ്‌റ്ഫുഡ് ഇല്ലാത്ത ജീവിതം ഓര്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയാണ്. ഇത്തരം ആഹാര സാധനങ്ങളില്‍ രുചിക്ക് വേണ്ടി പല കൃത്രിമ രാസവസ്തുക്കളും ഉപ്പും അമിതമായി ചേര്‍ക്കുന്നുണ്ട്. ഹൈപെര്‍ ടെന്‍ഷന്‍, അമിത രക്ത സമ്മര്‍ദം, അമിതവണ്ണം എന്നീ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് മുഖ്യ കാരണം ഇതാണ്. കുട്ടികളിലും അമിത രക്തസമ്മര്‍ദ്ധവും അമിതവണ്ണവും പതിവാകുന്നതിന് കാരണവും മാറിയ ഭക്ഷണക്രമം തന്നെയാണ്.

 ഒറ്റ നോട്ടത്തില്‍ നിരുപദ്രവകാരിയാണ് ഉപ്പ്. എന്നാല്‍, പുതിയ കാലത്ത് ഉപ്പും മരണകാരണമാവുകയാണ്. ഉപ്പിന്റെ അമിത ഉപയോഗം മൂലം മരിക്കുന്നവരുടെ നിരക്ക് ഇന്ന് ലോകത്ത് കൂടിവരുകയാണ്. ദക്ഷിണേഷ്യയില്‍ ഇന്ന് മരണനിരക്ക് കൂടുന്നതിനുള്ള മുഖ്യ കാരണങ്ങളിലൊന്ന് രക്തസമ്മര്‍ദ്ദമാണ്. ഉപ്പിന്റെ അമിത ഉപയോഗമാണ് അമിത രക്തസമര്‍ദ്ദത്തിനുള്ള പ്രധാനകാരണം. ഇതു മൂലം ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യത 57 ശതമാനവും പക്ഷാഘാത നിരക്ക് 40 ശതമാനവും ആണ്.

 ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു വ്യക്തിക്ക് ഒരു ദിവസം ഉപയോഗിക്കാവുന്നത് അഞ്ച് ഗ്രാം ഉപ്പ് മാത്രമാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഉപ്പിന്റെ ഉപഭോഗം 10 ശതമാനം കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. 2025 ആകുമ്പോഴേയ്ക്ക് ഉപ്പിന്റെ ഉപഭോഗം 30 ശതമാനം കുറക്കണമെന്നും ലക്ഷ്യമുണ്ട്.

 ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ ദാഹം കൂടുതലായി അനുഭവപ്പെടുന്നു. ഇത് സോഫ്റ്റ് ഡ്രിംങ്‌സ് ധാരാളം കഴിക്കാന്‍ ഇടയാക്കുന്നു. ഇത് മൂലം കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകുന്നു.

 പച്ചകറികളോ, ഫലങ്ങളോ കഴിക്കാത്തത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുണ്ട്. പച്ചക്കറികളിലും,ഫലങ്ങളിലും, ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് രക്തത്തില്‍ അടങ്ങിയ സോഡിയത്തിന്റെ അളവ് കുറയ്ക്കുകയും അതുവഴി രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു.

 ഫാസ്‌റ് ഫുഡ് ഉപയോഗം പൂര്‍ണമായി ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാന മാര്‍ഗം. കഴിക്കുന്ന സമയത്ത് ആഹാരസാധനങ്ങളില്‍ വീണ്ടും ഉപ്പ് ചേര്‍ക്കരുത്.അച്ചാറ്, പപ്പടം,എന്നിവ പാടെ ഉപേക്ഷിക്കുക. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ഹോട്ടലുകളില്‍ നിന്ന് കഴിക്കുന്ന ആഹാരസാധനങ്ങളില്‍ ധാരാളം ഉപ്പ് ചേര്‍ക്കുന്നുണ്ട്.പഴകിയ പച്ചകറികള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക

PREVIOUS STORY