വെജിറ്റബിള്‍ റോള്‍സ്


reporter

 ചേരുവ :

 ബ്രഡ് പീസ്5എണ്ണം

 കാബേജ്അരക്കപ്പ്

 ക്യാരറ്റ്അരക്കപ്പ്

 ഗ്രീസ്പീസ്‌കാല്‍ കപ്പ് (വെള്ളത്തില്‍ഇട്ട് കുതിര്‍ത്തത്)

 ബീന്‍സ്‌കാല്‍കപ്പ്

 സവാളഒന്ന് (ചെറുതാക്കി നുറുക്കിയത്)

 പച്ചമുളക്എണ്ണം

 ഗരം മസാല1 ടീ സ്പൂണ്‍

 മല്ലിയില,ഉപ്പ്,എണ്ണ ആവശ്യത്തിന്

 പാകം ചെയ്യുന്നവിധം

 ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ജീരകം ചേര്‍ക്കണം. അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറി കഷ്ണങ്ങളും പച്ചമുളകും ഉപ്പും ചേര്‍ത്ത് ഇളക്കി ഇത് അടച്ചു വച്ച് വേവിക്കണം. പച്ചക്കറികള്‍ നല്ലപോലെ വേവിച്ചുടയ്ക്കണം. ഇതിലേക്ക് മല്ലിയിലയും ചേര്‍ക്കാം. ബ്രഡ് കഷ്ണങ്ങള്‍ വെള്ളം ചേര്‍ത്ത് കുതിര്‍ക്കണം. അധികമുള്ള വെള്ളം പിഴിഞ്ഞു കളയണം. തയ്യാറാക്കി വയ്ച്ചിരിക്കുന്ന മസാല ബ്രഡ് കഷ്ണങ്ങള്‍ക്കുള്ളില്‍ വച്ച് ചുരുട്ടുകയോ ഉരുളയാക്കുകയോ ചെയ്യാം.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി തയ്യാറാക്കി വച്ചിരിക്കുന്ന ബ്രഡ് കഷ്ണങ്ങള്‍ വറുത്തു കോരാം. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു നാലുമണിപലഹാരം റെഡി. സോസ് കൂട്ടികഴിക്കാവുന്നതാണ്.

PREVIOUS STORY