ആമേന്‍ ബോളിവുഡിലേക്ക്


Reporter

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ആമേന്‍ ബോളിവുഡിലേസക്ക്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്റെ ഹിന്ദി പതിപ്പില്‍ റണ്‍ബീര്‍ കപൂര്‍ നായകനാകുമെന്നാണ് അറിയുന്നത്.മലയാളത്തില്‍ ഫഹദ് അവതരിപ്പിച്ച വേഷമാകും ഹിന്ദിയില്‍ റണ്‍ബീര്‍ അവതരിപ്പിക്കുക. കഥയില്‍ മാറ്റമില്ലാതെ കഥാപശ്ചാത്തലം മാറിയാവും ബോളിവുഡില്‍ എത്തുക.ഗോവയിലാവും ബോളിവുഡിലെ ആമേന്‍ ചിത്രീകരിക്കുക എന്നാണ് അറിയുന്നത്. മലയാളത്തിലെ താരങ്ങളാരും ഹിന്ദി പതിപ്പില്‍ ഉണ്ടാകില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഫരീദ് ഖാന്‍ പറഞ്ഞു.

ഹിന്ദി പതിപ്പിന്റെ സംവിധായകന്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. എന്തായാലും ലിജോ ജോസ് ഹിന്ദിയില്‍ വീണ്ടും ആമേന്‍ ഒരുക്കില്ലെന്നാണ് അറിയുന്നത്.അടുത്ത വര്‍ഷം ഹിന്ദി സംസാരിക്കുന്ന ആമേന്‍ എത്തുമെന്നാണ് അറിയുന്നത്. ഈയിടെ നിരവധി മലയാള ചിത്രങ്ങള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നുണ്ട്.

PREVIOUS STORY