സണ്ണി ലിയോണിനെ ന്യായീകരിച്ച് ജോണ്‍ എബ്രഹാം


Reporterരാജ്യത്ത് വര്‍ധിച്ചു വരുന്ന പോണോഗ്രാഫി ചിത്രങ്ങളാണ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനങ്ങള്‍ക്കും കൂട്ടബലാല്‍സംഗങ്ങള്‍ക്കും കാരണമെന്ന് നീതിന്യായപാലകര്‍ കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു. അക്കൂട്ടത്തില്‍ പ്രതിപ്പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുന്നത് ആരാണെന്നല്ലെ; പ്രശസ്ത ഇന്‍ഡോ-കനേഡിയന്‍ ചലച്ചിത്ര താരം സണ്ണി ലിയോണും. എന്നാല്‍ രാജ്യത്ത് ഉയര്‍ന്നു വരുന്ന ഇത്തരം കാര്യങ്ങള്‍ക്കു കാരണം ഒരിക്കല്‍ പോലും തന്നെപ്പോലുള്ളവരല്ലെന്ന് സണ്ണി ലിയോണും, സണ്ണി ലിയോണ്‍ ഉത്തരവാദിയല്ലെന്ന് ബോളിവുഡ് താരം ജോണ്‍ എബ്രഹാമും ആവര്‍ത്തിച്ചു.

ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന് തൊട്ടുമുന്‍പ് പ്രതികള്‍ വളരെയേറെ അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നതായി പോലീസ് പറഞ്ഞപ്പോള്‍ സണ്ണി ലിയോണിനെപ്പോലുള്ളവരെ എത്രയും പെട്ടെന്ന് അഴിക്കുള്ളിലാക്കണമെന്ന അഭിപ്രായം സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. 'പോണോഗ്രാഫിയെ കുറ്റം പറഞ്ഞ് നമ്മള്‍ യഥാര്‍ത്ഥ കാരണങ്ങളില്‍ നിന്നും വഴി മാറുകയാണ്' ജോണ്‍ എബ്രഹാം പറഞ്ഞു.ഇന്ത്യയില്‍ നിലവിലുള്ള ഐ.ടി നിയമം ഇത്തരത്തിലുള്ള പോണോഗ്രാഫിയെ നിരോധിക്കാന്‍ പര്യാപ്തമാണ്. എന്നാല്‍, നിയമത്തിന്റെ പരിധിയ്ക്കപ്പുറത്തു നില്‍ക്കുന്ന ഇന്റര്‍നെറ്റിലൂടെയും, മൊബൈല്‍ ഫോണിലൂടെയുമാണ് അശ്ലീയ ചിത്രങ്ങളും പ്രചരിക്കുന്നത്. 

'ഞങ്ങള്‍ അഭിനയിക്കുന്നത് യാഥാര്‍ത്ഥ്യമാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് വേണ്ടിയല്ല പോണ്‍ഫിലിമുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. അവ വെറും മനോരാജ്യങ്ങളും വിനോദവുമാണ്. വീടുകളില്‍ നിന്നാണ് ലൈംഗിക വിജ്്ഞാനം തുടങ്ങേണ്ടത്. അച്ഛനും അമ്മയും അടുത്തിരുത്തി വേണം കുട്ടികള്‍ക്ക് ശരിയും തെറ്റും പറഞ്ഞു കൊടുക്കാന്‍', സണ്ണി ലിയോണ്‍ പ്രതികരിച്ചു.2011 ല്‍ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ സണ്ണി ലിയോണ്‍ ഇന്ന് ഉന്റര്‍നെറ്റിലൂടെ ഏറ്റവുമധികം സെര്‍ച്ച് ചെയ്തുകൊണ്ടിരിക്കുന്ന പേരുകളിലൊന്നാണ്.

PREVIOUS STORY