സഞ്ജയ് ദത്തിന്റെ സിനിമകള്‍ ഇനി കാണില്ലെന്ന് നാനാ പടേക്കര്‍


Reporter

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം സഞ്ജയ്ദത്തിനു വേണ്ടി പ്രതീകാത്മകമായി കണ്ണീരൊഴുക്കുകയും സഹതപിക്കുകയും ചെയ്യുമ്പോള്‍ വ്യത്യസ്തമായ അഭിപ്രായ പ്രകടനം നടത്തിക്കൊണ്ട് നാനാ പടേക്കര്‍ തന്റെ നയം വ്യക്തമാക്കുകയാണ്. '12 പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും നൂറോളം പേര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യപ്പെട്ട പ്രമാദമായായ ഒരു കേസില്‍ നിന്ന് സമ്പന്നനും പ്രശസ്തനുമായതു കൊണ്ട് ഒരാള്‍ക്ക് എങ്ങനെയാണ് ശിക്ഷ ഇളവു ലഭിക്കുക. രാജ്യത്ത് പാവപ്പെട്ടവന് ഒരു നീതിയും പണക്കാരന് മറ്റൊരു നീതിയുമെന്നത് അംഗീകരിക്കാന്‍ സാധ്യമല്ല. ഇനി സഞ്ജയി ദത്തിനൊപ്പം ഞാന്‍ അഭിനയിക്കാന്‍ തയ്യാറല്ല. അദ്ദേഹത്തെ സിനിമ ഞാന്‍ ഇനി കാണുകയുമില്ല. ഇതാണ് എനിയ്ക്ക് നല്‍കാന്‍ കഴിയുന്ന ശിക്ഷ', നാനാ പറഞ്ഞു.

മൂന്നു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച നാനാ പടേക്കര്‍ കാര്‍ഗില്‍ യുദ്ധ സമയത്ത് പട്ടാളത്തോടൊപ്പം പ്രത്യേക അനുമതിയോടെ യുദ്ധമുന്നണിയില്‍ അണിനിരന്നതും വാര്‍ത്തയായിരുന്നു.

PREVIOUS STORY