ചോക്കലേറ്റ് ഐസ്‌ക്രീം


reporter

ചേരുവകള്‍

കണ്ടന്‍സ്ഡ് മില്‍ക്ക്- മുക്കാല്‍ ടിന്‍

കൊക്കോ പൗഡര്‍- നാലു സ്പൂണ്‍

പാല്‍- അര ലീറ്റര്‍

പഞ്ചസാര- അര കപ്പ്

ക്രീം- 200 ഗ്രാംതയാറാക്കുന്ന വിധം

അര കപ്പ് പാലില്‍ കൊക്കോ പൗഡര്‍ കട്ടയില്ലാതെ കലക്കി മാറ്റി വയ്ക്കുക. ബാക്കി പാല്‍ പാനില്‍ ഒഴിച്ച് പത്തു മിനിറ്റ് തിളപ്പിക്കുക. ഇതില്‍ കൊക്കോ പൗഡര്‍ കലക്കിയ പാലും പഞ്ചസാരയും ചേര്‍ത്ത് സോസ് രൂപത്തില്‍ കുറുകും വരെ തിളപ്പിച്ച ശേഷം വാങ്ങുക. തണുത്തു കഴിയുമ്പോള്‍ ഇതില്‍ കണ്ടന്‍സ്ഡ് മില്‍ക്കും ക്രീമും ചേര്‍ത്തിളക്കുക. ഇത് ഒരു അലുമിനിയം പാത്രത്തിലേക്കു പകര്‍ന്നു ഫ്രീസറില്‍ വയ്ക്കുക. (എളുപ്പത്തില്‍ തണുക്കാനാണ് അലുമിനിയം പാത്രം) ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ പുറത്തെടുത്തു മിക്‌സിയില്‍ അടിച്ച ശേഷം വീണ്ടും തണുക്കാന്‍ വയ്ക്കുക. ഇങ്ങനെ ഓരോ മണിക്കൂര്‍ ഇടവിട്ട് നാലഞ്ചു തവണ അടിച്ചെടുക്കാം. പിന്നീട് ഒരു മണിക്കൂര്‍ കൂടി തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

PREVIOUS STORY