ട്രാഫിക് ഹിന്ദിയിലേക്ക്


Reporter

മലയാളത്തില്‍ ഏറെ പ്രശംസയും പുരസ്‌കാരങ്ങളും ഏറ്റുവാങ്ങിയ 'ട്രാഫിക്' എന്ന ചിത്രം ഹിന്ദിയിലേക്കും. പ്രമുഖ ടെലിവിഷന്‍ നിര്‍മാണ കമ്പനിയായ എന്‍ഡെമോള്‍ ഇന്ത്യയുടെ ഭാഗമായ ഐഡന്റിറ്റി മോഷന്‍ പിക്‌ചേഴ്‌സാണ് നിര്‍മാതാക്കള്‍.ബോളിവുഡ് പതിപ്പില്‍ മനോജ് ബാജ്‌പേയ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കും. പരംബ്രതയും ബംഗാളി സൂപ്പര്‍സ്റ്റാര്‍ പ്രോസന്‍ജിത്തും ചിത്രത്തില്‍ ശ്രദ്ധേയവേഷങ്ങള്‍ അണിയുന്നു. ഹിന്ദിയിലെ തിരക്കഥ തയ്യാറാക്കുന്നത് സുരേഷ് നായരാണ്. രാജേഷ് പിള്ള തന്നെയാണ് ഹിന്ദിയിലും സംവിധാനം.ബോളിവുഡിന്റെ മുഖ്യധാരയിലേക്ക് ഐഡന്റിറ്റി മോഷന്‍ പിക്‌ചേഴ്‌സ് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് ട്രാഫിക് റീമേക്ക് ചെയ്യുന്നതെന്ന് എന്‍ഡെമോള്‍ ഇന്ത്യ സിഇഒ ദീപക് ധാര്‍ ചൂണ്ടിക്കാട്ടി.

PREVIOUS STORY