ഫേസ്ബുക്കില്‍ സ്വന്തം പേജുമായി അനൂപ് മേനോനും


Reporter

അനൂപ്‌മേനോന്‍ ഫേസ്ബുക്കില്‍ ഉണ്ടോ എന്ന സംശയത്തിനു അറുതി വരുന്നു. ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജുമായി അനൂപ്‌മേനോനും രംഗത്തെത്തി. താന്‍ മുന്‍പേ ഫേസ്ബുക്കില്‍ വരേണ്ടതായിരുന്നു എന്നും തനിക്കൊരു ഫേസ്ബുക്ക് പേജ് ഉണ്ടായിരുന്നത് തന്റെ ടെക്‌നിക്കല്‍ നോളജിന്റെ കുറവ് കൊണ്ട് അത് ഡീആക്റ്റീവ്റ്റ് ആയി പോവുകയാണ് ഉണ്ടായതെന്നും ഒരുപാടു സുഹൃത്തുക്കളെ തനിക്ക് അത് വഴി നഷ്ടപ്പെട്ടു എന്നും അനൂപ്‌മേനോന്‍ പറയുന്നു.

പക്ഷെ താന്‍ തിരിച്ചു വരന്‍ ആഗ്രഹിക്കുന്നതായും ഇത് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജായിരിക്കും എന്നും അനൂപ് മേനോന്‍ പറയുന്നു. ഒരു കൂട്ടം ആളുകള്‍ ആയിരിക്കും ഈ പേജ് മാനേജ് ചെയ്യുക. ഇതുവഴി തനിക്ക് ആരാധകരുമായി സംവേദിക്കാന്‍ കഴിയും എന്നാണ് തന്റെ വിശ്വാസം എന്നും അനൂപ് മേനോന്‍ പറയുന്നു.

PREVIOUS STORY